തൃശൂർ : പീഡനക്കേസിൽ പൊലീസുകാരൻ കൊടുങ്ങല്ലൂരിൽ പിടിയില്‍. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂർ പൊലീസ് സ്‌റ്റേഷനിലാണ് യുവതി ആദ്യം പരാതി നൽകിയത്. പിന്നീട് കേസിനാസ്‌പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണിത്തുറ കെ.എ.പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതി.
നിലവിൽ മതിലകം സ്‌റ്റേഷനിൽ ഡ്യൂട്ടി ചെയ്‌ത് വരുന്ന ഇദ്ദേഹം അതിനുമുന്‍പ് കൊടുങ്ങല്ലൂർ സ്റ്റേഷനിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.