ETV Bharat / state

തൃശൂരിലെ പൊതുയോഗം; 1000 പേർ പ്രതികളാകും, ജെപി നദ്ദയ്ക്ക് എതിരെയും കേസ് - ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത പൊതുയോഗത്തിലാണ് വ്യാപക കൊവിഡ് പ്രോട്ടോകോൾ ലംഘനം നടന്നത്. തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പങ്കെടുത്ത 1000 പേർക്കെതിരെ എപ്പിഡമിക് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പൊതുയോഗം  ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു  തൃശൂർ  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ  Police registered case against BJP activists
തൃശൂരിലെ പൊതുയോഗം; 1000 പേർ പ്രതികളാകും, ജെപി നദ്ദയ്ക്ക് എതിരെയും കേസ്
author img

By

Published : Feb 5, 2021, 4:04 PM IST

Updated : Feb 5, 2021, 4:46 PM IST

തൃശൂർ: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച സംഭവത്തില്‍ 1000 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്. സംഭവത്തില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് എതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത പൊതുയോഗം തൃശൂർ തേക്കിൻകാട് മൈതാനിയില്‍ നടന്നത്. പൊതുയോഗത്തിൽ പങ്കെടുത്ത 1000 പേർക്കെതിരെ എപ്പിഡമിക് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പൊതുയോഗം; ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

ജെപി നദ്ദയ്‌ക്കൊപ്പം സംസ്ഥാന ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ ബിജെപി പൊതുസമ്മേളനം സംഘടിപ്പിച്ചത്.

Last Updated : Feb 5, 2021, 4:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.