തൃശ്ശൂര്‍: ഒന്നാം ക്ലാസിലെത്തിയ കുരുന്നുകളെ ഓലത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ ചെമ്പൂച്ചിറ സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു വേദി. കുഞ്ഞുങ്ങളില്‍ പലരും ടിവിയില്‍ മാത്രം കണ്ടിട്ടുള്ള മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും. കുട്ടികളോടൊപ്പം അല്‍പം സമയം ചെലവെഴിച്ച ശേഷമാണ് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ദിവസം ക്ലാസ് തുടങ്ങുന്നുവെന്ന പ്രത്യേകതയാണ് ഇപ്രാവശ്യത്തെ അധ്യയന വര്‍ഷത്തിന്. അടുത്ത വര്‍ഷം മുതല്‍ ഇത് ബിരുദതലം വരെയുള്ള ക്ലാസുകള്‍ ഒരേ ദിവസം തുടങ്ങുന്ന രീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എയ്ഡഡ് മേഖല പ്രതീക്ഷ വളര്‍ച്ച കൈവരിച്ചില്ലെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന അനുസൃതമായ മാറ്റം എയ്ഡഡ് മേഖലക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഈ വര്‍ഷം തന്നെ ഇത് നിലവില്‍ വരും. ഇതിന്‍റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ നീന്തല്‍കുളം നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വിഎസ് സുനിൽ കുമാർ, ജില്ലാ കലക്ടർ ടിവി അനുപമ, കെ.യു അരുണൻ മാസ്റ്റർ എംഎൽഎ, ബി.ഡി ദേവസി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.
കുട്ടികളെ ഓലത്തൊപ്പിയണിയിച്ച് മുഖ്യമന്ത്രി; അധ്യയന വര്‍ഷത്തിന് തുടക്കമായി - school
ഈ വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസത്തിന്‍റെ ചരിത്രം മാറുകയാണ്. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചത് ഒരേ ദിവസം. നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാവുമെന്ന് വിദ്യാഭ്യാസ മന്ത്രി
തൃശ്ശൂര്‍: ഒന്നാം ക്ലാസിലെത്തിയ കുരുന്നുകളെ ഓലത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ ചെമ്പൂച്ചിറ സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു വേദി. കുഞ്ഞുങ്ങളില്‍ പലരും ടിവിയില്‍ മാത്രം കണ്ടിട്ടുള്ള മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും. കുട്ടികളോടൊപ്പം അല്‍പം സമയം ചെലവെഴിച്ച ശേഷമാണ് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ദിവസം ക്ലാസ് തുടങ്ങുന്നുവെന്ന പ്രത്യേകതയാണ് ഇപ്രാവശ്യത്തെ അധ്യയന വര്‍ഷത്തിന്. അടുത്ത വര്‍ഷം മുതല്‍ ഇത് ബിരുദതലം വരെയുള്ള ക്ലാസുകള്‍ ഒരേ ദിവസം തുടങ്ങുന്ന രീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എയ്ഡഡ് മേഖല പ്രതീക്ഷ വളര്‍ച്ച കൈവരിച്ചില്ലെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന അനുസൃതമായ മാറ്റം എയ്ഡഡ് മേഖലക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഈ വര്‍ഷം തന്നെ ഇത് നിലവില്‍ വരും. ഇതിന്‍റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ നീന്തല്‍കുളം നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വിഎസ് സുനിൽ കുമാർ, ജില്ലാ കലക്ടർ ടിവി അനുപമ, കെ.യു അരുണൻ മാസ്റ്റർ എംഎൽഎ, ബി.ഡി ദേവസി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.
Body:വർണാഭമായ ആഘോഷങ്ങളോടെ യായിരുന്നു ഉദ് ഘാ ടനം.. 9.30 ഓടെ മുഖ്യമന്ത്രി എത്തി Hold ഓലത്തൊപ്പി അണിയിച്ചു കുരുന്നുകളെ അക്ഷരലോകത്തേക്കു ക്ഷണിച്ചു മുഖ്യമന്ത്രി... അടുത്ത അധ്യയന വര്ഷം മുതൽ ഒന്ന് മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു Bite പിണറായി വിജയൻ മുഖ്യമന്ത്രി സർക്കാർ വിദ്യാലയങ്ങൾക്ക് നൽകുന്ന പിന്തുണ എയ്ഡഡ് വിദ്യാലയങ്ങൾക്കും പൊതുസമൂഹം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു ബൈറ്റ് പിണറായി വിജയൻ
Conclusion:ഈ വർഷം മുതൽ വിദ്യാർഥികൾക്കു നീന്തലിൽ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥ് പറഞ്ഞു. ഇതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സ്വിമ്മിങ് പൂളുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി വി എസ് സുനിൽ കുമാർ, എം എൽ എ മാർ ജില്ല കളക്ടർ ടിവി അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ.യു അരുണൻ മാസ്റ്റർ എംഎൽഎ, ബി.ഡി ദേവസി എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു യുഡിഫ് പ്രതിനിധികൾ ആരും തന്നെ ഉദ് ഘാടന ചടങ്ങിന് എത്തിയില്ല ഇ ടിവി ഭാരത് തൃശൂർ