ETV Bharat / state

അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

author img

By

Published : Jun 12, 2019, 5:48 PM IST

Updated : Jun 12, 2019, 5:54 PM IST

തിമിലയില്‍ വിസ്മയം തീർത്ത പരമേശ്വര മാരാർ ഏറെക്കാലം തൃശൂർ പൂരത്തിന്‍റെ മേളപ്രമാണി ആയിരുന്നു. പഞ്ചവാദ്യ പരിഷ്കർത്താവ് എന്ന നിലയിലാണ് പരമേശ്വര മാരാർ അറിയപ്പെടുന്നത്.

അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

തൃശൂർ: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ എറണാകുളം മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. തിമിലയില്‍ വിസ്മയം തീർത്ത പരമേശ്വര മാരാർ ഏറെക്കാലം തൃശൂർ പൂരത്തിന്‍റെ മേളപ്രമാണി ആയിരുന്നു. പഞ്ചവാദ്യ പരിഷ്കർത്താവ് എന്ന നിലയിലാണ് പരമേശ്വര മാരാർ അറിയപ്പെടുന്നത്.

parameshwaran marar obit അന്നമനട പരമേശ്വര മാരാർ അന്തരിച്ചു പഞ്ചവാദ്യം തൃശൂർ പൂരം തൃശൂർ പൂര മേള പ്രമാണി മഠത്തില്‍ വരവ് നെന്മാറ വല്ലങ്കി വേല thrissur pooram
അന്നമനട പരമേശ്വര മാരാർ

പഞ്ചമേള വാദ്യത്തിൽ പുതിയ താള മേഖല കണ്ടെത്തിയ അദ്ദേഹത്തിന്‍റെ ജനനം പഞ്ചവാദ്യം പിറന്ന നാട് എന്നറിയപ്പെടുന്ന അന്നമനടയിലായിരുന്നു. കലാമണ്ഡലം അദ്ധ്യാപകനായിരിക്കെ അദ്ദേഹം നടത്തിയ വാദ്യ പരിഷ്കാരങ്ങൾ ആസ്വാദകർക്ക് പ്രിയങ്കരമായിരുന്നു. നാലര പതിറ്റാണ്ടോളം തൃശൂർ പൂരത്തില്‍ തിരുവമ്പാടിയുടെ വാദ്യത്തില്‍ പങ്കാളിയും ഒരു പതിറ്റാണ്ടോളം മഠത്തില്‍ വരവിന്‍റെ പ്രമാണിയുമായിരുന്നു.

ഒരു പതിറ്റാണ്ടോളം മഠത്തില്‍ വരവിന്‍റെ പ്രമാണിയായിയുന്നു അന്നമനട പരമേശ്വര മാരാർ

പല്ലാവൂർ സഹോദരൻമാർ, ചോറ്റാനിക്കര നാരായണമാരാർ എന്നിവർക്കൊപ്പം തിമിലയില്‍ വിസ്മയം തീർത്ത പരമേശ്വര മാരാർ മഠത്തില്‍ വരവിനെ കൂടതല്‍ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. നെന്മാറ വല്ലങ്കി വേല, ഊത്രാളിക്കാവ് പൂരം, പെരുവനം പൂരം, ഗുരുവായൂർ ദശമി, പറക്കോട്ടുകാവ് വേല, നെല്ലുവായ് ധന്വന്തരി ക്ഷേത്രം ഇവിടങ്ങളിലെല്ലാം പഞ്ചവാദ്യ പ്രമാണിയായിരുന്നു പരമേശ്വരമാരാർ. കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങളും അന്നമനട പരമേശ്വര മാരാരെ തേടിയെത്തി

Intro:Body:

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു.ഉച്ചക്ക് 2 മണിയോടെ എറണാകുളം മെഡിക്കൽ സെന്ററിലായൊരുന്നു അന്ത്യം.കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു നേതൃത്വം കൊടുക്കുന്ന മേള പ്രമാണിയായിരുന്നു.

Conclusion:
Last Updated : Jun 12, 2019, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.