ETV Bharat / state

ശ്മശാനത്തിനോട് ചേര്‍ന്ന് പകൽവീട് നിർമിക്കുന്നതില്‍ പ്രതിഷേധം - കണ്ടാണശ്ശേരി പഞ്ചായത്ത്

എട്ടുലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്താണ് പകൽവീടിനായുള്ള പദ്ധതി നടപ്പാക്കുന്നത്

ശ്മശാനത്തിനോട് ചേര്‍ന്ന് പകൽവീട് നിർമാണം
author img

By

Published : Nov 12, 2019, 1:12 AM IST

Updated : Nov 12, 2019, 2:27 AM IST

തൃശൂര്‍: വയോജനങ്ങൾക്കായുള്ള പകൽവീട് ശ്മശാനത്തിനോട് ചേര്‍ന്ന് നിർമിക്കുന്നതിനെതിരെ പ്രതിഷേധം. കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂർ എസ് സി കോളനി ശ്മശാനത്തിനോട് ചേര്‍ന്നാണ് പകൽ വീട് നിര്‍മിക്കുന്നത്. 43 സെന്‍റ് സ്ഥലത്താണ് ശ്മശാനം. 2017ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിട്ട് ശ്മശാനത്തിന് ചുറ്റുമതിൽ കെട്ടി. എട്ടുലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്താണ് പകൽവീട് നിർമിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള സ്ഥലം കണ്ടാണശ്ശേരി പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

ശ്മശാനത്തിനോട് ചേര്‍ന്ന് പകൽവീട് നിർമിക്കുന്നതില്‍ പ്രതിഷേധം

ശ്മശാനത്തിനടുത്ത് പകൽവീട് പണിയുന്നത് സംബന്ധിച്ച് പൊതു അഭിപ്രായമറിയാൻ സർവകക്ഷിയോഗം ചേർന്നിരുന്നു. യോഗത്തിൽ കോളനിക്കാരും ദളിത് സംഘടനകളും എതിർപ്പ് അറിയിച്ചു. ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ, റവന്യൂ ഡിവിഷണൽ ഓഫീസർ, കേരള പട്ടികജാതി പട്ടികവർഗ സമാജ ചെയർമാൻ എന്നിവർക്ക് പരാതി നല്‍കി. ശ്മശാനത്തിൽ വല്ലപ്പോഴും മാത്രമേ ശവം മറവുചെയ്യാറുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ശ്മശാനഭൂമിയിൽ പകൽവീട് നിർമിക്കുന്നത് വയോജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.

Intro:വയോജനങ്ങൾക്ക് മാനസീകോല്ലാസത്തോടെ സമയം ചിലവിടാനുള്ള പകൽവീട് ശ്മശാനത്തിനോട് ചേര്‍ന്ന് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം.തൃശ്ശൂര്‍ കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂർ എസ്.സി കോളനി ശ്മശാനത്തിനോട് ചേര്‍ന്നാണ് പകൽ വീട് നിർമാണം നടക്കുന്നത്.നിർമ്മാണത്തിനെതിരെ ഇതിനകം നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്...Body:തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂർ എസ്.സി കോളനി ശ്മശാനത്തിനോട് ചേര്‍ന്നാണ് പകൽ വീട് നിർമാണം നടക്കുന്നത്.
ശ്മശാനത്തിനടുത്ത് പകൽവീടൊരുക്കുന്നതിൽ മുതിർന്ന പൗരന്മാർക്കിടയിലും എതിർപ്പുണ്ടായിട്ടുണ്ട്. നൂറുവർഷത്തോളമായി പട്ടികജാതി വിഭാഗങ്ങൾ ചൊവ്വല്ലൂർ കോളനിയിൽ താമസിച്ചുവരുന്നു. അതിനടുത്ത് 43 സെന്റ് സ്ഥലത്താണ് ശ്മശാനം പ്രവർത്തിക്കുന്നത്. മേച്ചിൽ സ്ഥലമെന്നറിയപ്പെടുന്ന ഇവിടെ 1980ലാണ് ശ്മശാനഭൂമിയായി കണ്ടാണശ്ശേരി പഞ്ചായത്ത് അംഗീകരിച്ചത്. 2017ൽ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിട്ട് ശ്മശാനത്തിന് ചുറ്റുമതിൽ കെട്ടി. ഇപ്പോൾ ഇവിടെയാണ് എട്ടുലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്താണ് പകൽവീട് നിർമ്മിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള സ്ഥലം കണ്ടാണശ്ശേരി പഞ്ചായത്ത് അനുവദിക്കുകയായിരുന്നു. ശ്മശാനത്തിനടുത്ത് പകൽവീട് പണിയുന്നതു സംബന്ധിച്ച് പൊതു അഭിപ്രായമറിയാൻ കോളനി പരിസരത്ത് സർവകക്ഷിയോഗം ചേർന്നിരുന്നു. യോഗത്തിൽ ശ്മശാനത്തോട് ചേർന്ന് പകൽവീട് നിർമിക്കുന്നതിൽ കോളനിക്കാരും ദളിത് സംഘടനകളും എതിർപ്പ് അറിയിച്ചിരുന്നു....

ബെെറ്റ് വേണുഗോപാൽ മേനോൻ
(പ്രദേശവാസി)
Conclusion:ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ, റവന്യൂ ഡിവിഷണൽ ഓഫീസർ, കേരള പട്ടികജാതി പട്ടികവർഗ സമാജ ചെയർമാൻ എന്നിവർക്ക് ഇവര്‍ പരാതി നൽകുകയും ചെയ്തിരുന്നു. കോളനി ശ്മശാനത്തിൽ വല്ലപ്പോഴും മാത്രമേ ശവം മറവുചെയ്യാറുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.ശ്മശാനഭൂമിയിൽ പകൽവീട് നിർമിക്കുന്നത് വയോജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Nov 12, 2019, 2:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.