തൃശൂര്‍: മണ്ണുത്തി ഒല്ലൂക്കരയിൽ വീണ്ടും ലഹരി വസ്തു പിടികൂടി. വിൽപ്പനക്കായി എത്തിച്ച 1.080 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കാളത്തോട് കുണ്ടിൽ വീട്ടിൽ സജിത്ത് (28) ആണ് അറസ്റ്റിലായത്. തൃശൂർ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്‍റെ നേതൃത്വത്തിൽ തൃശൂർ ഒല്ലൂക്കര കാളത്തോട് മേഖലകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വാറ്റ് ചാരായവും കഞ്ചാവും മേഖലയിൽ നിന്നും പിടികൂടിയിരുന്നു. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ ടി എസ് സുരേഷ്, സി എ സുരേഷ്, ഗ്രേഡ് പി ഒ ശിവൻ, രാജേഷ്, സി ഇ ഒ അനീഷ് ഡ്രൈവർ റഫീഖ് എന്നിവർ പങ്കെടുത്തു.
മണ്ണുത്തി ഒല്ലൂക്കരയിൽ വീണ്ടും ലഹരി വസ്തു പിടികൂടി - latest thrissur
1.080 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.