തൃശൂര്‍: ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ക്ക് പകരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലോറി ഓടിച്ചു. കോര്‍മല പാടശേഖരത്തേക്ക് കൊയ്‌ത്ത് യന്ത്രം കൊണ്ടുപോയ ലോറിയുടെ ഡ്രൈവര്‍ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്‌ദുള്‍ ജലീല്‍ ലോറി ഓടിച്ചത്.
അവിട്ടപ്പിള്ളിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പും എന്‍ഫോഴ്‌സ്മെന്‍റും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറി പിടിച്ചെടുക്കുകയും ഡ്രൈവറായ ഉദയകുമാറിന് പിഴ ചുമത്തുകയും ചെയ്‌തു. തുടര്‍ന്ന് കൊയ്‌ത്ത് യന്ത്രം എത്തിക്കുന്നതിനായി ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലോറി എടുത്തത്.