ETV Bharat / state

സിബിഎല്‍ ആറാം മത്സരത്തിലും നടുഭാഗം ജേതാക്കൾ - nadubhagam won cbl sixth game

നെരോലാക് എക്‌സെല്‍ ഫാസ്റ്റസ് ടീം ഓഫ് ദി ഡേയും നടുഭാഗം സ്വന്തമാക്കി. കാരിച്ചാല്‍ രണ്ടാം സ്ഥാനവും ഗബ്രിയേല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സിബിഎല്‍ ആറാം മത്സരത്തിലും നടുഭാഗം ജേതാക്കൾ
author img

By

Published : Oct 12, 2019, 10:46 PM IST

Updated : Oct 13, 2019, 4:53 AM IST

തൃശൂർ: ചരിത്രമുറങ്ങുന്ന തൃശ്ശൂർ കോട്ടപ്പുറത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ ആറാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വീണ്ടും ഒന്നാമതെത്തി. മൂന്നു മിനിറ്റ് 44.51 സെക്കന്‍ഡിലാണ് നടുഭാഗം മത്സരം ഫിനിഷ് ചെയ്തത്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ രണ്ടാം സ്ഥാനം (3.47.56 മിനിറ്റ്) കരസ്ഥമാക്കി. വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ട്രാക്ക് മാറി തുഴഞ്ഞതിനാല്‍ അഞ്ച് സെക്കന്‍ഡ് പിഴയായി വാങ്ങി മൂന്നാം സ്ഥാനം (3.50.53 മിനിറ്റ്) കൊണ്ട് തൃപ്തരാകേണ്ടി വന്നു.

സിബിഎല്‍ ആറാം മത്സരത്തിലും നടുഭാഗം ജേതാക്കൾ
ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു. കൊച്ചി മറൈൻ ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തില്‍ യുണൈറ്റഡ് ബോട്ട് ക്ലബ്, തുഴഞ്ഞ ചമ്പക്കുളം ചുണ്ടനോട് പരാജയപ്പെട്ട നടുഭാഗം വര്‍ധിത വീര്യത്തോടെയാണ് കോട്ടപ്പുറത്ത് തുഴയൂന്നിയത്. 900 മീറ്റര്‍ നീളവും 20 അടി ആഴവുമുള്ള ട്രാക്കിലെ ഹീറ്റ്സില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയെങ്കിലും ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടന്‍ നടുഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.മന്ത്രി വി എസ് സുനില്‍കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, മുസിരിസ് പൈതൃക പദ്ധതി എം ഡി നൗഷാദ് പി എം, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ എന്നിവർ വള്ളംകളി കാണാനെത്തിയിരുന്നു. എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍, കെഎസ്എഫ്ഇ എംഡി എ പുരുഷോത്തം നായര്‍, നെരോലാക് പ്രതിനിധി പ്രവീണ്‍ എന്നിവര്‍ ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.

ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ 83 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്താണ്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ 41 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ 40 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഹീറ്റ്സില്‍ പട്ടികയിലില്ലാത്ത തുഴക്കാരെ വച്ചതിന് ചമ്പക്കുളം ചുണ്ടന് ഫിനിഷിംഗ് സമയത്തില്‍ അഞ്ച് സെക്കന്‍ഡ് അധികം പിഴ ചുമത്തി. അതില്‍ പ്രതിഷേധിച്ച് ചമ്പക്കുളം ഒന്നാം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുത്തില്ല. 37 പോയിന്‍റുമായി അവര്‍ നാലാം സ്ഥാനത്താണ്.

Intro:പത്തുലക്ഷം കാണികളുമായി സിബിഎല്‍;
ആറാം മത്സരത്തില്‍ നടുഭാഗം(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കള്‍
Body:
ചരിത്രമുറങ്ങുന്ന തൃശ്ശൂർ കോട്ടപ്പുറത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) ചുണ്ടന്‍ വള്ളംകളിയുടെ ആറാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്, 3.44.51 മിനിറ്റ്) വീണ്ടും ഒന്നാമതെത്തി. ഈ മത്സരത്തോടെ സിബിഎല്‍ കാണാനെത്തിയവരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. മൂന്നു മിനിറ്റ് 44.51 സെക്കന്‍ഡില്‍ നടുഭാഗം ഫിനിഷ് ചെയ്തപ്പോള്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ് (3.47.56 മിനിറ്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി. വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ട്രാക്ക് മാറി തുഴഞ്ഞതിനാല്‍ അഞ്ച് സെക്കന്‍ഡ് പിഴയായി വാങ്ങി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു (3.50.53 മിനിറ്റ്).
ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (3.27.16 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.മൂന്നു മിനിറ്റ് 44.51 സെക്കന്‍ഡില്‍ നടുഭാഗം ഫിനിഷ് ചെയ്തപ്പോള്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ് (3.47.56 മിനിറ്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി. വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്, 3.45:53 മിനിറ്റ്) ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ട്രാക്ക് മാറി തുഴഞ്ഞതിനാല്‍ അഞ്ച് സെക്കന്‍ഡ് പിഴയായി വാങ്ങി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു (3.50.53 മിനിറ്റ്)

കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തില്‍ യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനോട് (കോസ്റ്റ് ഡോമിനേറ്റേഴ്സ്) പരാജയപ്പെട്ട നടുഭാഗം വര്‍ധിത വീര്യത്തോടെയാണ് കോട്ടപ്പുറത്ത് തുഴയൂന്നിയത്. 900 മീറ്റര്‍ നീളവും 20 അടി ആഴവുമുള്ള ട്രാക്കില്‍ ഹീറ്റ്സില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയെങ്കിലും ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടന്‍ നടുഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനില്‍കുമാര്‍ മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ എംഎല്‍എ ശ്രീ വി ആര്‍ സുനില്‍കുമാര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, മുസിരിസ് പൈതൃക പദ്ധതി എം ഡി ശ്രീ നൗഷാദ് പി എം, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ കെ ആര്‍ ജൈത്രന്‍ തുടങ്ങിയ പ്രമുഖര്‍ വള്ളം കളി കാണാനെത്തിയിരുന്നു. എംഎല്‍എ ശ്രീ വി ആര്‍ സുനില്‍കുമാര്‍ കെഎസ്എഫ്ഇ എംഡി ശ്രീ എ പുരുഷോത്തം നായര്‍, നേരോലാക് പ്രതിനിധി ശ്രീ പ്രവീണ്‍ എന്നിവര്‍ ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
         ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) 83 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനും(റേജിംഗ് റോവേഴ്സ്) 41 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്കെത്തി. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍(മൈറ്റി ഓര്‍സ്) 40 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.
ഹീറ്റ്സില്‍ പട്ടികയിലില്ലാത്ത തുഴക്കാരെ വച്ചതിന് ചമ്പക്കുളം ചുണ്ടന്(കോസ്റ്റ് ഡോമിനേറ്റേഴ്സ്) ഫിനിഷിംഗ് സമയത്തില്‍ അഞ്ച് സെക്കന്‍റ് അധികം പിഴ ചുമത്തി. അതില്‍ പ്രതിഷേധിച്ച് ചമ്പക്കുളം ഒന്നാം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുത്തില്ല. 37 പോയിന്‍റുമായി അവര്‍ നാലാം സ്ഥാനത്താണ്.
വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്സ്- 30 പോയിന്‍റ്) അഞ്ചും വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 26 പോയിന്‍റുമായി ആറാം സ്ഥാനത്തുമുണ്ട്. ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) 18 പോയിന്‍റുമായി ഏഴാം സ്ഥാനത്തും, കെബിസി/എസ്എഫ്ബിസി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്) എന്നിവര്‍ 17 പോയിന്‍റുമായി എട്ടാം സ്ഥാനത്തും തുടരുന്നു. ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-13 പോയിന്‍റ്) ഒമ്പതാം സ്ഥാനത്താണ്.
പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും.
ചരിത്രനഗരമായ കൊടുങ്ങല്ലൂരിനടുത്തെ കോട്ടപ്പുറത്തു നിന്നുമാണ് ഉത്തരകേരളത്തിലേക്ക് ചുണ്ടന്‍ വള്ളം കളിയുടെ ആവേശം സിബിഎല്‍ എത്തിച്ചത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ ടൂറിസ്റ്റുകളുടെ പ്രിയ ഇടമായ കോട്ടപ്പുറത്തിന് വള്ളം കളിയുടെ പെരുമ കൂടി ഇതോടെ ലഭിച്ചു.
         ഓഗസ്റ്റ് 31 ന് പുന്നമടക്കായലിലെ നെഹൃട്രോഫി വള്ളം കളിക്കൊപ്പം ആരംഭിച്ച സിബിഎല്‍ കോട്ടയം താഴത്തങ്ങാടി, ഹരിപ്പാട് കരുവാറ്റ, പിറവം, കൊച്ചി മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്ക് ശേഷമാണ് കോട്ടപ്പുറത്തെത്തിയത്.
പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ഇ ടിവി ഭാരത്
തൃശ്ശൂർ
         Conclusion:
Last Updated : Oct 13, 2019, 4:53 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.