ETV Bharat / state

മദ്യപിക്കാൻ പണം നൽകിയില്ല, മകൻ തീ കൊളുത്തിയ അമ്മ മരിച്ചു - കന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ അമ്മ മരിച്ചു

തൃശൂര്‍ പുന്നയൂർക്കുളം ചമ്മണൂരില്‍ മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ മകന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണൂര്‍ സ്വദേശിനിയായ 75 കാരി ശ്രീമതി ആണ് മരിച്ചത്.

son killed mother  mother died after son set her on fire at Thrissur  Thrissur murder  മകൻ തീ കൊളുത്തിയ അമ്മ മരിച്ചു  തൃശൂര്‍ പുന്നയൂർക്കുളം  കന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ അമ്മ മരിച്ചു  ചമ്മണൂര്‍ സ്വദേശിനി ശ്രീമതി
മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു
author img

By

Published : Sep 22, 2022, 1:25 PM IST

തൃശൂര്‍: പുന്നയൂർക്കുളം ചമ്മണൂരില്‍ മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണൂര്‍ സ്വദേശിനി ശ്രീമതി (75) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ ശ്രീമതി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിൽ മകൻ മനോജിനെ (53) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യപിക്കാൻ പണം ചോദിച്ച് അമ്മയെ മനോജ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലും ഇത്തരരത്തിൽ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശ്രീമതിയുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയാണ് വിവരം മകളെ അറിയിച്ചത്.

മകളെത്തി പൊലീസിനെ വിവരം അറിയിക്കുകയും വടക്കേക്കാട് പൊലീസ് പൊള്ളലേറ്റ വയോധികയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അബോധാവസ്ഥയിലായ ശ്രീമതി ആദ്യം മരിച്ചു എന്ന് പ്രചരിച്ചെങ്കിലും 85 ശതമാനവും പൊള്ളലേറ്റതിനാൽ വിദഗ്‌ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം. സംഭവ സമയം കാഴ്‌ച നഷ്‌ടപ്പെട്ട മറ്റൊരു മകൻ അടക്കം മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.