തൃശൂർ: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. നേരത്തെ തള്ളിക്കളഞ്ഞ കേസിൽ തെളിവുകൾ ഇല്ലാതെയാണ് അന്വേഷണത്തിന് അനുമതി നൽകിയത്.
സപീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയാണ്. സർക്കാരിന്‍റെ ചട്ടുകമായി സ്‌പീക്കർ പ്രവർത്തിക്കുകയാണെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി. ബാർ കോഴ കേസിൽ ഗവർണർ അന്വേഷണ അനുമതി നിഷേധിച്ച സാഹചര്യത്തിൽ സ്‌പീക്കർ തെറ്റ് തുറന്ന് സമ്മതിക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.