തൃശൂര്‍: കൊടുങ്ങല്ലൂര്‍ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായ കേസ് വഴിത്തിരിവിൽ (Missing gold in Kodungallur Bank incident). കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വർണം ബന്ധുവിൻ്റെ വീട്ടിൽ മറന്നു വച്ചതാണെന്ന് ലോക്കറിൻ്റെ ഉടമ പൊലീസിനെ അറിയിച്ചു. എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിതയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങൾ കാണാതായതായതായി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നത്. കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വർണം ബന്ധുവിൻ്റെ വീട്ടിൽ മറന്നു വച്ചതാണെന്ന് ലോക്കറിൻ്റെ ഉടമകാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വർണം ബന്ധുവിൻ്റെ വീട്ടിൽ മറന്നു വെച്ചതാണെന്ന് ലോക്കറിൻ്റെ ഉടമ
തൻ്റെയും അമ്മ സാവിത്രിയുടെയും പേരിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറോളം പവൻ തൂക്കമുള്ള സ്വർണാഭരണങ്ങളിൽ നിന്നും അറുപതോളം പവൻ കാണാതായി എന്നായിരുന്നു സുനിതയുടെ പരാതി. ബാങ്ക് ലോക്കറിലെ സ്വർണം നഷ്‌ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിരുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിൻ്റെ താക്കോൽ ലോക്കർ ഇടപാടുകാരൻ്റെ കൈവശവും, മാസ്‌റ്റർ കീ ബാങ്കിലുമാണുണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാകുകയുള്ളു.
ഈ സാഹചര്യത്തിൽ പൊലീസ് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് സ്വർണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ലോക്കറുടമ പൊലീസിനെ അറിയിച്ചത്. ലോക്കറിൽ നിന്നെടുത്ത സ്വർണം ബന്ധുവിൻ്റെ വീട്ടിൽ മറന്നുവക്കുകയായിരുന്നുവെന്നാണ് ഉടമ പറയുന്നത്. സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയെ തുടർന്ന് സംശയത്തിൻ്റെ നിഴലിലായ ടൗൺ സഹകരണ ബാങ്കിന്‍റെ സത്യാവസ്ഥ പുറത്ത് വന്നതോടെ സ്ഥാപനത്തിൻ്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്.
സെപ്‌റ്റംബര്‍ 22 നാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് സുനിത പരാതി നല്‍കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഭരണങ്ങൾ കൂടുതലായും ലോക്കറിൽ സൂക്ഷിച്ചതെന്ന് സുനിത പറഞ്ഞു. പിന്നീട് പലപ്പോഴായി വേറെയും ആഭരണങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്.
ALSO READ: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 പവനോളം സ്വർണം കാണാനില്ലെന്ന് പരാതി
സ്വർണവേട്ട : ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ വൻ സ്വർണ വേട്ട. 23 കിലോ സ്വർണവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ബിഎഫ്‌എസ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. മോട്ടോർ സൈക്കിളിന്‍റെ എയർ ഫിൽട്ടറിൽ ഒളിപ്പിച്ച 14 കോടി രൂപ വിലമതിക്കുന്ന സ്വർണം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെ ദക്ഷിണ ബംഗാൾ അതിർത്തിയിൽ രാംഗട്ടിലെ 68 ബറ്റാലിയൻ സീമ ചൗക്കിൽവച്ച് ഉദ്യോഗസ്ഥർ പിടികൂടി.
ALSO READ: ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ 14 കോടിയുടെ സ്വർണവേട്ട ; ഒരാൾ അറസ്‌റ്റിൽ