ETV Bharat / state

തൃശൂരിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍ - maoist leader arrested in thrissur

ഇന്ന് വൈകിട്ടാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

തൃശൂരിൽ മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ  മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ  maoist leader arrested in thrissur  maoist leader arrested
തൃശൂരിൽ മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ
author img

By

Published : Dec 8, 2020, 10:51 PM IST

തൃശൂർ:തൃശൂരിൽ മാവോയിസ്റ്റ് നേതാവിനെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അറസ്റ്റ് ചെയ്‌തു. ചിറ്റിലപ്പിള്ളി സ്വദേശി രാജനെയാണ് എറണാകുളത്ത് നിന്നുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം എടക്കരയിൽ മാവോയിസ്റ്റ് അനുകൂല പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ഒല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു ഇയാൾക്ക് അപകടമുണ്ടായത്. ഒല്ലൂരിലെ സഹോദരിയുടെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ആശുപത്രിയിൽ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള രാജനെ എറണാകുളത്തേക്ക് കൊണ്ടു പോകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.