ETV Bharat / state

തൃശൂർ കോലഴിയില്‍ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി ; കുടുംബ വഴക്കെന്ന് പൊലീസ് - ശ്രീകൃഷ്‌ണന്‍

കോലഴിയില്‍ താമസിക്കുന്ന ശ്രീകൃഷ്‌ണന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീകൃഷ്‌ണന്‍റെ ഭാര്യാപിതാവ് ഉണ്ണികൃഷ്‌ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

man stabbed to death son in law in Thrissur  man killed son in law in Thrissur Kolazhy  ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി  തൃശൂര്‍ കോലഴി കൊലപാതകം  ശ്രീകൃഷ്‌ണന്‍  വിയ്യൂര്‍ പൊലീസ്
ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി
author img

By

Published : May 28, 2023, 6:52 AM IST

Updated : May 28, 2023, 11:14 AM IST

തൃശൂർ : കോലഴിയില്‍ ഭാര്യാപിതാവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്‌ണൻ (49)ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്‌ണനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരി മണലിത്തറ സ്വദേശിയായ ശ്രീകൃഷ്‌ണനും കുടുംബവും കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ വാടകയ്ക്ക്‌ താമസിച്ചുവരികയായിരുന്നു. ഭാര്യാപിതാവ് ഉണ്ണികൃഷ്‌ണനും ശ്രീകൃഷ്‌ണന്‍റെ കുടുംബത്തോടൊപ്പമാണ് താമസം. ഇന്നലെ രാവിലെ ഒമ്പതരയോടെ വാടക വീട്ടിൽ ആയിരുന്നു സംഭവം.

വീട്ടിലെ കത്തി ഉപയോഗിച്ച് ഉണ്ണികൃഷ്‌ണന്‍ ശ്രീകൃഷ്‌ണനെ കുത്തുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വയറിന് ആഴത്തില്‍ കുത്തേറ്റ ശ്രീകൃഷ്‌ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്‌ക്ക് രണ്ടരയോടെ മരണത്തിന് കീഴടങ്ങി.

ശ്രീകൃഷ്‌ണന്‍റെ ഏക മകൾ കോലഴിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. കുട്ടിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് മാസങ്ങൾക്ക് മുൻപ് ശ്രീകൃഷ്‌ണനും കുടുംബവും കോലഴിയിലേക്ക് താമസം മാറിയത്. സംഭവത്തില്‍ പ്രതി ഉണ്ണികൃഷ്‌ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണിട്രാപ്പിനെ തുടര്‍ന്ന് : തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമയുടെ ശരീര ഭാഗങ്ങള്‍ അട്ടപ്പാടി ചുരത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട സിദ്ധിഖിന്‍റെ ഹോട്ടലിലെ മുന്‍ ജീവനക്കാരനായ ഷിബിലിയും സുഹൃത്തുക്കളായ ഫര്‍ഹാനയും ആഷിഖും പൊലീസ് പിടിയിലായി. പാലക്കാട്, വല്ലപ്പുഴ സ്വദേശിയാണ് മുഹമ്മദ് ഷിബിലി. പാലക്കാട് ചളവറ സ്വദേശിയാണ് ഫർഹാന. ഫര്‍ഹാനയെ മുന്‍നിര്‍ത്തിയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഹണിട്രാപ്പിനെ തുടര്‍ന്നായിരുന്നു കൊലപാതകം. മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി ട്രോളി ബാഗില്‍ നിറച്ച് ഉപേക്ഷിക്കുകയായിരുന്നു. സിദ്ധിഖിനെ കൊലപ്പെടുത്തിയത് ക്രൂരമായി മർദിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ശ്വാസ തടസമുണ്ടായെന്നും വാരിയെല്ല് തകർന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Also Read: സിദ്ധിഖിന്‍റെ കൊലപാതകം ഹണി ട്രാപ്പിനെ തുടർന്ന്; ആസൂത്രണം ഫർഹാനയെ മുൻനിർത്തിയെന്ന് പൊലീസ്

തലയ്ക്ക്‌ അടിയേറ്റതോടെയാണ് ബോധം നഷ്‌ടപ്പെട്ടത്. ശരീരത്തിലുടനീളം അടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശ്വാസം നിലച്ചതോടെ ശരീരം വെട്ടിമുറിക്കുകയായിരുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്ന് തന്നെ സിദ്ധിഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്‌തിരുന്നു. തുടർന്ന് 22-ാം തീയതി സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പൊലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് ഷിബിലിയെയും കാണാതായ കാര്യം പൊലീസ് അറിഞ്ഞത്. സിദ്ധിഖിന്‍റെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

വൃദ്ധയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ചു: അതേസമയം രാജസ്ഥാനിലെ പാലിയിൽ വയോധികയെ മർദിച്ചുകൊലപ്പെടുത്തി തലയിലെ മാംസം ഭക്ഷിച്ചതിന് 24കാരൻ പിടിയിലായി. ഇയാളുടെ വ്യക്തിവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മഹാരാഷ്‌ട്ര സ്വദേശിയാണെന്നാണ് രേഖകൾ പരിശോധിച്ചതില്‍ നിന്നും വ്യക്തമായത് എന്ന് പൊലീസ് പറയുന്നു. പാലി സ്വദേശിയായ ശാന്തി ദേവി കാത്തട്ടാണ് (60) കൊല്ലപ്പെട്ടത്.

Also Read: 60കാരിയെ കൊന്ന് തലയിലെ മാംസം ഭക്ഷിച്ചു; രാജസ്ഥാനില്‍ 24കാരൻ പിടിയില്‍

ശാന്തി ദേവി കാത്തട്ട് തനിച്ചാണ് താമസിച്ചിരുന്നത്. സംഭവം നടന്ന സമയത്തും വയോധിക വീട്ടില്‍ തനിച്ചായിരുന്നു. കല്ലുകൊണ്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയും ശേഷം വയോധികയുടെ തലയിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.

Last Updated : May 28, 2023, 11:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.