തൃശൂർ: അന്തിക്കാട് ആലിന് കിഴക്കുള്ള സിഐടിയു ഓഫിസിൽ യുവാവിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കാഞ്ഞാണി സ്വദേശി സതീഷ് ലാലിനെയാണ് (ലാലപ്പൻ കാഞ്ഞാണി- 43) പാർട്ടി ഓഫിസിലെ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം പാർട്ടി ഓഫിസിലെത്തിയ ഇയാൾ വെള്ളം വാങ്ങി കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിൽ മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. വാതിൽ തുറക്കാതെ വന്നതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഉടൻ അന്തിക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ചരയോടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സതീഷ് ലാൽ അവിവാഹിതനാണ്. ആത്‌മഹത്യയുടെ കാരണം വ്യക്തമല്ല.