തൃശൂർ: അധ്യാപികയെ റോഡിൽ വച്ച് അപമാനിച്ച യുവാവ് അറസ്‌റ്റിൽ. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ മുല്ലശ്ശേരി സ്വദേശി അവിനാശ് ആണ് അറസ്‌റ്റിലായത്.
രണ്ടാഴ്‌ച മുൻപ് തൃശൂർ കോട്ടപ്പുറത്തു വച്ചാണ് സംഭവം. കുട്ടികളോടൊപ്പം നടന്നു പോവുകയായിരുന്ന അധ്യാപികയെ ബൈക്കിലെത്തി യുവാവ് അപമാനിക്കുകയായിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് യുവാവിനെ പിടികൂടിയത്. ഇയാൾ സ്ഥിരമായി സ്‌ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. വെസ്‌റ്റ് സി.ഐ സലീഷ്, എസ്.ഐ ബൈജു കെ.സി, സി.പി.ഒ അഭീഷ് ആന്‍റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.