ETV Bharat / state

തേക്കിൻകാട് മൈതാനത്ത് നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റില്‍ - നഗ്നതാ പ്രദർശനം

മാടക്കത്തറയിലുള്ള യുവതിയും പ്രതിശ്രുത വരനും തേക്കിൻകാട് മൈതാനത്ത് നിൽക്കുമ്പോൾ  പ്രതി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

nudity  തേക്കിൻകാട്  യുവതി  നഗ്നതാ പ്രദർശനം  അറസ്റ്റ്
തേക്കിൻകാട് മൈതാനത്ത് നഗ്നതാ പ്രദർശനം; യുവാവ് പിടിയില്‍
author img

By

Published : Apr 15, 2021, 8:46 PM IST

തൃശ്ശൂര്‍: വിഷു ദിനത്തിൽ തേക്കിൻകാട് മൈതാനത്ത് യുവതിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും പുറകെ നടന്ന് ശല്യം ചെയ്യുകയും ഉപദ്രവമേല്‍പ്പിക്കുയും ചെയ്ത യുവാവ് അറസ്റ്റില്‍. കുണ്ടുവാറ ദേശത്ത് നടുമുറ്റം വീട്ടിൽ അരുൺ (27)ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
മാടക്കത്തറയിലുള്ള യുവതിയും പ്രതിശ്രുത വരനും തേക്കിൻകാട് മൈതാനത്ത് നിൽക്കുമ്പോൾ പ്രതി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

സ്ഥലത്തുനിന്നും മാറിപ്പോയ ഇവരെ പിന്‍തുടര്‍ന്ന ഇയാൾ പരാതിക്കാരിയുടെ മുടിയിൽ പിടിച്ചുവലിച്ച് ആക്രമിച്ചു. തടയാൻ ശ്രമിച്ച പ്രതിശ്രുത വരനെയും അക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും ഓടിപ്പോയ അരുണിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇയാള്‍ ഈസ്റ്റ്, വിയ്യൂർ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.