ETV Bharat / state

ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപന; തൃശൂരിൽ എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവതി അറസ്റ്റിൽ - തൃശൂർ ചാലക്കുടി മയക്കുമരുന്ന് വിൽപന

സ്റ്റാമ്പ് ഒന്നിന് 5,000 രൂപക്ക് മുകളിൽ വിലവരുന്ന 12 എൽഎസ്‌ഡി സ്റ്റാമ്പുകള്‍ യുവതിയിൽ നിന്ന് പിടികൂടി

LSD stamp drug selling  drug selling under the guise of beauty parlour  woman arrested for drug selling  ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപന  തൃശൂരിൽ എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവതി അറസ്റ്റിൽ  എൽഎസ്‌ഡി സ്റ്റാമ്പുകള്‍  തൃശൂർ ചാലക്കുടി മയക്കുമരുന്ന് വിൽപന  Thrissur Chalakudy Drug Sales
എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവതി അറസ്റ്റിൽ
author img

By

Published : Feb 28, 2023, 12:20 PM IST

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവതി അറസ്റ്റിൽ. നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് (51) പിടിയിലായത്. എൽഎസ്‌ഡി സ്റ്റാമ്പുകളുമായാണ് ബ്യൂട്ടീഷ്യനായ യുവതിയെ എക്സെെസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചാലക്കുടി ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'ഷീ സ്റ്റൈൽ' എന്ന ബ്യൂട്ടിപാർലറിന്‍റെ മറവിലാണ് അറസ്റ്റിലായ ഷീല മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്നത്. സ്റ്റാമ്പ് ഒന്നിന് 5,000 രൂപക്ക് മുകളിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയത്. 12 എൽഎസ്‌ഡി സ്റ്റാമ്പുകള്‍ ഇവരില്‍ നിന്നും എക്സെെസ് കണ്ടെടുത്തു.

സ്‌കൂട്ടറിന്‍റെ ഡിക്കിക്കുള്ളിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റാമ്പുകൾ. ഇതുമായി പാർലറിലേക്ക് പോകാനൊരുങ്ങുന്നതിനിടയിലാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇരിങ്ങാലക്കുട എക്സെെസ് ഇൻസ്പെക്‌ടർ കെ സതീശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എവിടെ നിന്നാണ് പ്രതിക്ക് മയക്കുമരുന്ന് ലഭ്യമാകുന്നതെന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.