ETV Bharat / state

കുടുംബശ്രീയുടെ ദേശീയ സരസ് മേളക്ക് കുന്നംകുളത്ത് തുടക്കം - സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ

ഇന്ത്യയിലെ സംരംഭകരുടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി സാധ്യത ഉയര്‍ത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.

കുടുംബശ്രീയുടെ ദേശീയ സരസ് മേളക്ക് കുന്നംകുളത്ത് തുടക്കം
author img

By

Published : Mar 29, 2019, 8:03 AM IST

Updated : Mar 29, 2019, 9:55 AM IST

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ ആരംഭിച്ചു. 11 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 സംസ്ഥാനങ്ങളിൽ നിന്നും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള 250ഓളം പ്രദർശന സ്റ്റാളുകള്‍ ഉണ്ടാകും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, തനത് സംരംഭക പ്രദർശന വിപണന സ്റ്റാളുകൾ, ട്രാൻസ്ജെൻഡേഴ്സ് സ്റ്റാളുകൾ എന്നിവയ്ക്കു പുറമേ 19 സംസ്ഥാനങ്ങളുടെ വൈവിധ്യ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ്കോർട്ടും സരസ് മേളയിലെ മുഖ്യാകർഷണങ്ങളാണ്.

കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ 25 സ്റ്റാളുകൾ ഭക്ഷ്യവിഭവങ്ങൾക്ക് മാത്രമായി സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ജാർഖണ്ഡ്, കർണാടക സംസ്ഥാനങ്ങളിലെ വനിതാ സംരംഭകരാണ് തനതായ ഗ്രാമീണ രുചി മേള ഒരുക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മേളയിലുണ്ട്. രാജ്യത്തെ 300 ഓളം വീട്ടമ്മമാരാണ് ആയിരത്തോളം വിഭവങ്ങളുമായി സരസ് മേളയിലെത്തിയിരിക്കുന്നത്. കേരളീയ ഭക്ഷണവും കേരളത്തിലെ വനവിഭവങ്ങളും ഫുഡ്കോർട്ടിലുണ്ട്.

കുടുംബശ്രീയുടെ ദേശീയ സരസ് മേളക്ക് കുന്നംകുളത്ത് തുടക്കം

എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെ ആനുകാലിക വിഷയങ്ങളിലുള്ള സെമിനാറുകളും വൈകിട്ട് മൂന്ന് മുതൽ ആറ് വരെ വിവിധ കലാപരിപാടികളും ഉണ്ടാകും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന സരസ് മേള ഏപ്രിൽ ഏഴിന് സമാപിക്കും.

Intro:#kudumbasree #thrissur #saras_mela

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ ആരംഭിച്ചു. 11 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 സംസ്ഥാനങ്ങളിൽ നിന്നും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള 250ഓളം പ്രദർശന സ്റ്റാളുകളും മേളയിലുണ്ടാകും.

Body:ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, തനത് സംരംഭക പ്രദർശന വിപണന സ്റ്റാളുകൾ, ട്രാൻസ്ജെൻഡേഴ്സ് സ്റ്റാളുകൾ എന്നിവയ്ക്കു പുറമേ 19 സംസ്ഥാനങ്ങളുടെ വൈവിധ്യ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടും സരസ് മേളയിലെ മുഖ്യാകർഷണങ്ങളാണ്. കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 25 സ്റ്റാളുകൾ ഭക്ഷ്യവിഭവങ്ങൾക്ക് മാത്രമായി സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ജാർഖണ്ഡ്, കർണാടക സംസ്ഥാനങ്ങളിലെ വനിതാ സംരംഭകരാണ് തനതായ ഗ്രാമീണ രുചി മേളയിൽ ഒരുക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മേളയിലുണ്ട്. രാജ്യത്തെ 300 ഓളം വീട്ടമ്മമാരാണ് ആയിരത്തോളം വിഭവങ്ങളുമായി സരസ് മേളയിലെത്തിയിരിക്കുന്നത്. കേരളീയ ഭക്ഷണവും കേരളത്തിലെ വനവിഭവങ്ങളും ഫുഡ്കോർട്ടിലുണ്ട്.

(ഹോൾഡ് )

Conclusion:എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെ ആനുകാലിക വിഷയങ്ങളിലുള്ള സെമിനാറുകളും വൈകീട്ട് 3 മുതൽ 6 വരെ കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ ഫെസ്റ്റുകളിൽ വിജയികളായവർ അവതരിപ്പിക്കുന്ന ട്രൈബൽ ഫെസ്റ്റ്, ബഡ്സ് ഫെസ്റ്റ്, ട്രാൻസ്ജെൻഡേഴ്സ് ഫെസ്റ്റ്, സി ഡി എസിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികൾ എന്നിവയും ഉണ്ടാകും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന സരസ് മേള ഏപ്രിൽ ഏഴിന് സമാപിക്കും.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : Mar 29, 2019, 9:55 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.