ETV Bharat / state

കുതിരാൻ തുരങ്ക നിർമാണം ദ്രുതഗതിയിൽ

കുതിരാൻ തുരങ്കം യാഥാർഥ്യമായാൽ മലയെ ചുറ്റിയുള്ള യാത്ര ഒഴിവാക്കി യാത്ര എളുപ്പമാക്കാൻ സാധിക്കും.

കുതിരാൻ തുരങ്ക നിർമാണം കുതിരാൻ തുരങ്കം Kuthiran Tunnel construction Kuthiran Tunnel construction progress
കുതിരാൻ തുരങ്ക നിർമാണം ദ്രുതഗതിയിൽ
author img

By

Published : May 7, 2021, 9:35 AM IST

Updated : May 7, 2021, 11:42 AM IST

തൃശ്ശൂർ: കൊവിഡ് വ്യാപനത്തിനിടയിലും കുതിരാൻ തുരങ്ക നിർമാണം ദ്രുതഗതിയിൽ. മഴക്കാലത്തിന് മുൻപ് ഒന്നാമത്തെ തുരങ്കo ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കത്തിനകത്തെ നിർമാണവും ഉടൻ തന്നെ പൂർത്തിയാകും. വാഹനങ്ങൾക്ക് സുഗമമായി എത്തിച്ചേരാനാണ് രണ്ടാമത്ത തുരങ്കത്തിലേക്കുള്ള റോഡിന്‍റെ നിർമാണം പെട്ടെന്ന് പൂർത്തിയാക്കുന്നത്.

അതേ സമയം മല തട്ടുകളാക്കി തിരിച്ചു കോൺക്രീറ്റ് ചെയ്യുന്നത് അടുത്ത ആഴ്‌ച ആരംഭിക്കും. പടിഞ്ഞാറ് ഭാഗത്തെ പാറപൊട്ടിക്കൽ അവസാന ഘട്ടത്തിലാണ്. ഇതിനു മുന്നോടിയായി കിഴക്കുഭാഗത്ത് നീക്കാനുള്ള പാറക്കെട്ടുകളും പൊട്ടിക്കുന്നുണ്ട്. എന്നാൽ പടിഞ്ഞാറ് ഭാഗത്തുള്ള പാറ പൊട്ടിക്കൽ വേണ്ടത്ര വേഗതയിലല്ല നടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

കുതിരാൻ തുരങ്ക നിർമാണം ദ്രുതഗതിയിൽ

കുതിരാനിൽ നിന്നും വഴക്കും പാറ വരെയുള്ള സർവീസ് റോഡ് നിർമാണവും പൂർത്തീകരിക്കാനുണ്ട്. അതിനായുള്ള മലയിടിക്കൽ തുടരുകയാണ്. വനം വകുപ്പിന്‍റെ അനുമതി ലഭിക്കാൻ താമസം നേരിട്ടതാണ് ഇവിടെ പ്രതിസന്ധി വർധിപ്പിച്ചത്. മാത്രമല്ല പട്ടിക്കാട് ജംഗ്‌ക്ഷനിലെ മേൽപ്പാല നിർമാണവും പുരോഗമിക്കുകയാണ്. കൂടാതെ മണ്ണൂത്തി-വടക്കുഞ്ചേരി ദേശീയ പാതയിൽ പലയിടത്തും സർവീസ് റോഡുകൾ പൂർത്തിയാകാനുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉപകരാറുക്കാർ പണി മുടക്കിയതാണ് നിർമാണത്തിന് വേഗത കുറയാൻ കാരണം.

കുതിരാൻ തുരങ്കം യാഥാർഥ്യമായാൽ മൂന്ന് കിലോമീറ്റർ മലയെ ചുറ്റി ദുർഘടമായ വഴിയിലൂടെ സഞ്ചരിക്കുന്നതിനു പകരം ഒന്നേകാൽ കിലോമീറ്റർ തുരങ്കത്തിലൂടെ യാത്ര ചെയ്‌താൽ പാലക്കാടേക്കും തിരിച്ച് തൃശൂരിലേക്കും വേഗത്തിൽ എത്തിച്ചേരാനാകും.

Last Updated : May 7, 2021, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.