ETV Bharat / state

കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ തൃപ്രയാർ രാമചന്ദ്രൻ ചെരിഞ്ഞു - elephant died

എരണ്ടിക്കെട്ടിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

കൊച്ചിൻ ദേവസ്വം ബോർഡ്  തൃപ്രയാർ രാമചന്ദ്രൻ  തൃശൂര്‍  kochin devosam board  elephant died  kerala news
കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്രയാർ രാമചന്ദ്രൻ ചെരിഞ്ഞു
author img

By

Published : Jul 12, 2020, 11:32 AM IST

Updated : Jul 12, 2020, 2:47 PM IST

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ‌ കൊമ്പന്‍ തൃപ്രയാര്‍ രാമചന്ദ്രന്‍ ചെരിഞ്ഞു. 63-ാം വയസിലും പൂരപ്പറമ്പുകളിലെ പ്രധാന ആകര്‍ഷക സൗന്ദര്യമായിരുന്ന രാമചന്ദ്രന്‍. തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ്‌ വിഭാഗത്തിന്‍റെ തിടമ്പേന്തി പന്തലില്‍ നില്‍ക്കുന്നത് രാമചന്ദ്രനായിരുന്നു. തൃശൂര്‍ മണ്ണുത്തിയിലാണ് രാമചന്ദ്രന്‍റെ ജനനം. അഞ്ചാം വയസില്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടയിരുത്തി. ഭയമില്ലാത്തവന്‍ എന്നാണ് രാമചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ഏറെ നാളായി എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാമചന്ദ്രന്‍റെ നില മൂന്ന് ദിവസമായി അതീവ ഗുരുതരമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരത്തിനായി കോടനാട്ടേക്ക് കൊണ്ടു പോകും.

കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ തൃപ്രയാർ രാമചന്ദ്രൻ ചെരിഞ്ഞു

Last Updated : Jul 12, 2020, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.