തൃശൂര്‍ : ട്രാൻസ്‌മാന്‍ പ്രവീൺ നാഥ് (25) ആത്മഹത്യ ചെയ്‌തു. അയ്യന്തോളിലെ വാടക വീട്ടില്‍ ക്ഷീണിച്ച നിലയില്‍ കണ്ടെത്തിയതോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 'മിസ്റ്റർ കേരള' ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവീണിന്‍റെ വിവാഹം നടന്നത്. ട്രാന്‍സ് വുമണെയാണ് ഇയാള്‍ കല്ല്യാണം കഴിച്ചത്. വിവാഹ ശേഷം തൃശൂരിൽ താമസിച്ചുവരികയായിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : 9152987821