ETV Bharat / state

നികുതി നിരക്കുകളില്‍ വര്‍ധന; ജുഡീഷ്യല്‍ ഫീസും കൂട്ടി - നികുതി

മോട്ടോർ സൈക്കിളുകളുടെയും മോട്ടോർ കാറുകളുടെയും ഒറ്റത്തവണ നികുതിയും ബജറ്റില്‍ വര്‍ധിപ്പിച്ചു

tax  kerala budget  kerala budget live  kerala budget tax  state budget tax  tax announcements  കേരള ബജറ്റ്  ബജറ്റ് പ്രഖ്യാപനം  ബജറ്റ് പ്രഖ്യാപനങ്ങള്‍  സംസ്ഥാന ബജറ്റ് 2023  കെ എന്‍ ബാലഗോപാല്‍  നികുതി  നികുതി പ്രഖ്യാപനങ്ങള്‍
Tax
author img

By

Published : Feb 3, 2023, 11:16 AM IST

Updated : Feb 3, 2023, 3:13 PM IST

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധിക തനത് ഫണ്ടായി ലഭിക്കാൻ നികുതി പരിഷ്‌കാര നിർദേശം. കെട്ടിട നികുതി വർധിപ്പിച്ചാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കാണ് നികുതി വർധന. ഒന്നിലധികം കെട്ടിടങ്ങളുള്ളവർക്കും നികുതി വര്‍ധന.

അണക്കെട്ടുകളില്‍ നിന്ന് മണല്‍, ചെളി നീക്കം ചെയ്‌ത് അതുവഴി അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ഇതിന് ജലസേചന വകുപ്പ് വഴി നടപടി സ്വീകരിക്കും. കെഎസ്‌ഇബി വഴി വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വർധിപ്പിച്ച് അധിക വരുമാനം ലക്ഷ്യമിടുന്നു. മൈനിങ് ആൻഡ് ജിയോളജി റോയല്‍റ്റി വർധിപ്പിച്ചു. അനധികൃത ഖനനം തടയാൻ പിഴ.

ജുഡീഷ്യല്‍ ഫീസ് വർധിപ്പിച്ചു: കോടതി വ്യവഹാരങ്ങൾക്ക് ഒരു ശതമാനം ഫീസ് വർധിപ്പിച്ചു. 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കാർ വാങ്ങിയാൽ കൈ പൊള്ളും, വാഹന നികുതികൾ വർധിപ്പിച്ചു: സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി നിരക്കുകളിൽ വർധന. മോട്ടോർ ബൈക്കുകള്‍, ചെറു കാറുകൾ മുതൽ ആഡംബര കാറുകൾ വരെയുള്ള എല്ലാ വാഹനങ്ങളുടെയും നികുതി നിരക്കാണ് വർധിപ്പിച്ചത്. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർസൈക്കിളുകളുടെ ഒറ്റ തവണ നികുതിയിൽ രണ്ട് ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതിലൂടെ 92 കോടി രൂപയുടെ അധിക വരുമാനമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

കാറുകളുടെ നികുതി നിരക്ക് വർധന

  • 5 ലക്ഷം വരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനം നികുതി വർധിപ്പിച്ചു
  • 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് രണ്ട് ശതമാനം നികുതി വർധന
  • 15 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനം വർധന
  • 20 മുതൽ 30 ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനം വർധന
  • 30 ലക്ഷത്തിനു മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനം വർധന

ഇതുവഴി 340 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാർ വാങ്ങുന്ന അഞ്ചു മുതൽ 15 ലക്ഷം രൂപ വരെയുള്ള കാറുകൾക്കാണ് നികുതി വർധന കൂടുതലായി ഉണ്ടായിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്.

കോൺട്രാകട്‌ കാരേജ്, സ്റ്റോറേജ് കാരേജ് വാഹനങ്ങളുടെ നികുതിയും കുറച്ചു. കേരള റോഡ് സേഫ്റ്റി ആക്‌ടിലെ സെക്ഷൻ 10 പ്രകാരം പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ഒറ്റതവണ സെസ് വർധിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയിൽ നിന്നും 100 രൂപയായും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്നും 200 രൂപയായും മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്ന് 300 രൂപയായും ഹെവി മോട്ടോർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്നും 500 രൂപയായുമാണ് സെസ് വർധിപ്പിച്ചത്.

ഫാൻസി നമ്പറുകൾക്കായുള്ള പെർമിറ്റ് ഫീസും അപ്പീൽ ഫീസും വർധിപ്പിക്കും. ഇത്തരത്തിൽ വാഹനം വാങ്ങുന്നവരുടെ കീശ കാലിയാക്കുന്ന നികുതി നിർദേശങ്ങളാണ് ബജറ്റിലുള്ളത്.

പെട്രോളിനും മദ്യത്തിനും വില കൂടും: മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് കൂട്ടി. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തി. ലിറ്ററിന് രണ്ട് രൂപയാണ് സെസ്. ഹോര്‍ട്ടി വൈന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ നിര്‍മിത വൈനിന്‍റെ അതേ നികുതി ഘടന നടപ്പിലാക്കും.

ഫ്ലാറ്റുകളുടെ വില കൂടും: മുദ്രവില രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പടുത്തും.

Last Updated : Feb 3, 2023, 3:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.