ETV Bharat / state

ചലച്ചിത്ര വികസന കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കൈരളി-ശ്രീ തിയേറ്ററിലെ കാന്‍റീനിൽ നിന്നാണ് പഴകിയ ദുർഗന്ധം വമിക്കുന്ന പഫ്‌സ് ലഭിച്ചത്

പഴകിയ ഭക്ഷണം  കോർപ്പറേഷൻ കാന്‍റീന്‍  ചലച്ചിത്ര വികസന കോർപ്പറേഷൻ  കൈരളി-ശ്രീ തിയേറ്റര്‍  KAIRALISREE THEATER CANTEEN  FOOD SAFETY COMPLAINT
ചലച്ചിത്ര വികസന കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി
author img

By

Published : Dec 21, 2019, 11:32 PM IST

Updated : Dec 21, 2019, 11:42 PM IST

തൃശൂര്‍: കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കൈരളി-ശ്രീ തിയേറ്ററിലെ കാന്‍റീനിൽ നിന്നാണ് പഴകിയ ദുർഗന്ധം വമിക്കുന്ന പഫ്‌സ് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് വടൂക്കര സ്വദേശി ബിനീഷ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകി.

ചലച്ചിത്ര വികസന കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് കാന്‍റീനില്‍ എത്തിയവര്‍ക്കാണ് പഴകിയ ഭക്ഷണം ലഭിച്ചത്. കാന്‍റീനിൽ പരാതി പറഞ്ഞപ്പോൾ കടയിലുണ്ടായിരുന്നവര്‍ ആദ്യം എതിര്‍ത്തു. പിന്നീട് മാറ്റി നൽകാമെന്നും പണം വേണ്ടെന്നും പറഞ്ഞു. അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചതോടെ അവശേഷിച്ചിരുന്ന സാധനങ്ങൾ നീക്കിയതായും പരാതിയിൽ പറയുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ പുറത്തുവിട്ടു. കെട്ടിടവും തിയേറ്ററും ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലാണെങ്കിലും സ്വകാര്യ കരാറുകാര്‍ക്കാണ് കാന്‍റീന്‍റെ നടത്തിപ്പ് ചുമതല.

Intro:തൃശ്ശൂർ ചലച്ചിത്ര വികസന കോർപ്പറേഷൻ കാൻറീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി.കാൻറീനിൽ നിന്നും വാങ്ങിയ പഫ്‌സ് പഴയതെന്നാരോപിച്ചു ഉപഭോക്താവ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി.Body:സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തൃശ്ശൂരിലെ കൈരളി-ശ്രീ തിയേറ്ററുകളിലെ കാൻറീനിൽ നിന്നുമാണ് പഴകിയ ദുർഗന്ധം വമിക്കുന്ന പഫ്സ് ലഭിച്ചതായി കാണിച്ചു വടൂക്കര സ്വദേശി ബിനീഷ് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിനിമക്കെത്തിയവർക്ക് ചായക്കൊപ്പം വാങ്ങിച്ചവർക്കാണ് പഴകിയ പഫ്സ് ലഭിച്ചത്.കാൻറീനിൽ പരാതി പറഞ്ഞപ്പോൾ ആദ്യം എതിർത്ത കടയിലുണ്ടായിരുന്നവർ മാറ്റി നൽകാമെന്നും പണം വേണ്ടെന്നും പറഞ്ഞുവെന്നും, അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചതോടെ അവശേഷിച്ചിരുന്ന സാധനങ്ങൾ അവിടെ നിന്നും നീക്കിയതായും പരാതിയിൽ പറയുന്നു. ഇതിെൻറ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ പുറത്തുവിട്ടു.കെട്ടിടവും തിയേറ്ററും ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ളതാണെങ്കിലും കാൻറീൻ നടത്തിപ്പ് സ്വകാര്യ കരാറുകാർക്കാണ് നൽകിയിരിക്കുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Dec 21, 2019, 11:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.