ETV Bharat / state

തൃശൂരില്‍ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്

കേരളാ കോൺഗ്രസിന്‍റെ സീറ്റുകൾ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെയാണ് ഇവർ തുറന്നടിച്ചത്. ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലം വിട്ട് നൽകില്ല എന്നും കേരളാ കോൺഗ്രസ്സ് വ്യക്തമാക്കി.

author img

By

Published : Feb 3, 2021, 5:42 PM IST

Updated : Feb 3, 2021, 5:59 PM IST

The Joseph faction of the Kerala Congress is in the fray against the Congress in Thrissur district  Kerala Congress Joseph  Thrissur district  തൃശൂർ ജില്ലയിൽ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്  തൃശൂർ ജില്ലയിൽ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്  തോമസ് ഉണ്യാടന്‍
തൃശൂർ ജില്ലയിൽ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്

തൃശൂർ : കോണ്‍ഗ്രസിനെതിരെ ജില്ലയിലെ കേരളകോണ്‍ഗ്രസ് വിഭാഗം രംഗത്ത്. ഇരിങ്ങാലക്കുടയിലെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന് പാർട്ടിയുടെ പ്രാദേശിക നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളാ കോൺഗ്രസ് എം നേതാവ് തോമസ് ഉണ്യാടന്‍ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തി. തങ്ങൾക്ക് വിജയം ഉറപ്പുള്ള മണ്ഡലത്തിൽ ഒരു കൈമാറ്റത്തിന്‍റെ ആവശ്യമില്ല എന്നാണ് അവരുടെ നിലപാട്. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിന്‍റെ ജില്ലാ നേതൃയോഗത്തിലും വിഷയം ചർച്ചയായത്.

തൃശൂരില്‍ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്

സംസ്ഥാന തലത്തിൽ പാർട്ടിയുടെ സീറ്റുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും പാർട്ടിയുടെ ചില നിയോജകമണ്ഡലങ്ങളിൽ പ്രമേയം പാസാക്കുകയും ചെയ്ത കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ഇവർ കുറ്റപ്പെടുത്തി. യുഡിഎഫിന്‍റെ വിജയത്തെ ഇത് ബാധിക്കുമെന്നും കേരളാ കോൺഗ്രസ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിനാണ് കേരളാ കോൺഗ്രസ് തയ്യാറെടുക്കുന്നത്. എന്നാൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Last Updated : Feb 3, 2021, 5:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.