ETV Bharat / state

ഇരിങ്ങാലക്കുടയില്‍ പുലിയിറങ്ങി; ഓണാഘോഷം ഗംഭീരം - irinjalakkuda onam pulikali on avittam day

അവിട്ടം ദിനത്തിൽ വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് പുലിക്കളി സംഘടിപ്പിച്ചത്. സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്‍റ് ടൗണ്‍ഹാള്‍ പരിസരത്ത് പുലിക്കളി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഇരിങ്ങാലക്കുടയെ പ്രകമ്പനം കൊള്ളിച്ച് നഗരത്തില്‍ പുലി കൂട്ടമിറങ്ങി
author img

By

Published : Sep 12, 2019, 10:32 PM IST

Updated : Sep 12, 2019, 11:50 PM IST

തൃശൂർ: നാലാം ഓണത്തിന് തൃശൂര്‍ നഗരത്തില്‍ പുലിക്കളി അരങ്ങേറുന്നതിന് മുമ്പ് സാമ്പിള്‍ വെടിക്കെട്ടന്ന പോലെ തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുട നഗരത്തിലും പുലികൂട്ടമിറങ്ങി. ഓണാഘോഷത്തിന്‍റെ ഭാഗമായി വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് പുലിക്കളി സംഘടിപ്പിച്ചത്. പുലികളും പുലിമേളവും, കാവടിയും ത്രസിപ്പിക്കുന്ന ശിങ്കാരി മേളവുമായി നഗരത്തിലാകമാനം ഓണാഘോഷത്തിന്‍റെ ആവേശത്തിരകള്‍ തീര്‍ത്താണ് പുലികള്‍ നഗരവീഥികളിലൂടെ നീങ്ങിയത്. നൂറില്‍പ്പരം കലാകാരന്‍മാര്‍ പുലിക്കളിയിൽ പങ്കെടുത്തു.

അവിട്ടം ദിനത്തിൽ ഇരിങ്ങാലക്കുടയില്‍ പുലിക്കളി
വൈകിട്ട് മൂന്ന് മണിയോടെ സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്‍റ് ടൗണ്‍ഹാള്‍ പരിസരത്ത് പുലിക്കളി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, ജോണ്‍സന്‍ കോലങ്കണ്ണി തുടങ്ങിയ സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കള്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ വഴി അയ്യങ്കാവ് മൈതാനത്ത് സമാപിച്ചു.

Intro:ഇരിങ്ങാലക്കുടയെ പ്രകമ്പനം കൊള്ളിച്ച് നഗരത്തില്‍ പുലി കൂട്ടമിറങ്ങി, ഓണാഘോഷത്തിന്റെ ഭാഗമായി വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പുലിക്കളി സംഘടിപ്പിച്ചത്.Body:

ഇരിങ്ങാലക്കുട : നാലോണനാള്‍ തൃശ്ശൂര്‍ നഗരത്തില്‍ പുലികളി അരങ്ങേറുന്നതിന് മുമ്പായി സാംമ്പിള്‍ വെടിക്കെട്ടന്ന പോലെ തിരുവേണ പിറ്റേന്ന് ഇരിങ്ങാലക്കുട നഗരത്തിലും പുലികൂട്ടമിറങ്ങി. ഓണാഘോഷത്തിന്റെ ഭാഗമായി വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പുലിക്കളി സംഘടിപ്പിച്ചത്. പുലികളും പുലിമേളവും, കാവടിയും ത്രസിപ്പിക്കുന്ന ശിങ്കാരി മേളവുമായി നഗരത്തിലാകമാനം ഓണാഘോഷത്തിന്റെ ആവേശതിരകള്‍ തിര്‍ത്താണ് പുലികള്‍ നഗരവീഥികളിലൂടെ നീങ്ങിയത്. നൂറില്‍പരം കലാക്കാരന്‍മാര്‍ പുലികളിയ്ക്ക് പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 ന് പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഫ്‌ളാഗ് ഓഫ് ചെയ്യ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു, മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, ജോണ്‍സന്‍ കോലങ്കണ്ണി തുടങ്ങിയ സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കള്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് ആരംഭിച്ച് മെയിന്‍ റോഡ്,ഠാണാ വഴി അയ്യങ്കാവ് മൈതാനത്ത് സമാപിച്ചു.Conclusion:
Last Updated : Sep 12, 2019, 11:50 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.