ETV Bharat / state

അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

പിടിച്ചുപറി, കൊലപാതക ശ്രമം, കഞ്ചാവ് വില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായവരാണ് പൊലീസിന്‍റെ പിടിയിലായത്.

അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍
author img

By

Published : Sep 1, 2019, 12:00 PM IST

Updated : Sep 1, 2019, 3:08 PM IST

തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ കായ്ക്കുരു രാഗേഷ് അടക്കം നാല് പേര്‍ പൊലീസ് പിടിയില്‍. പിടിച്ചുപറി, കൊലപാതക ശ്രമം, കഞ്ചാവ് വില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായവരാണ് പൊലീസിന്‍റെ പിടിയിലായത്. വള്ളൂര്‍ സ്വദേശി രാഗേഷ് , അയ്യന്തോള്‍ കണ്ണാട്ട് സുഗേഷ്, കാട്ടൂര്‍ കിപ്പാടത്ത് ഷൈജു, പുള്ള് സ്വദേശി ചെറുപുള്ളിക്കാട്ട് വീട്ടില്‍ ശരത് ചന്ദ്രന്‍ എന്നിവരെയാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

ജ്വല്ലറി ഗ്രൂപ്പ് ജീവനക്കരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം കവര്‍ന്ന കേസില്‍ പ്രതികളാണ് ഇവര്‍. പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുത്ത് വില്‍ക്കാന്‍ സഹായിക്കുന്ന ചെറുകുളം ഗ്രൂപ്പിലെ ജീവനക്കാരനായ ശ്രീജിത്തിനെയാണ് അക്രമി സംഘം ഭീഷണിപ്പെടുത്തിയത്. സ്ഥലകച്ചവടം സംബന്ധിച്ച് തിരുവനന്തപുരം സ്വദേശികളെ മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളാണ്. കൂടാതെ കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ എടത്തിരുത്തിയിൽ ബൈക്ക് തടഞ്ഞ് നിർത്തി യാത്രക്കാരനെ കൊള്ളയടിച്ചതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.

Intro:അന്തർ സംസ്ഥാന ക്വട്ടേഷൻ, പിടിച്ചു പറി സംഘത്തലവൻ കായ്ക്കുരു രാഗേഷ് അടക്കം 4 പേർ പോലീസ് പിടിയിൽ .
.................
നിരവധി പിടിച്ചുപറി, കൊലപാതക ശ്രമ കേസുകളിലെയും, കഞ്ചാവ് മൊത്ത വില്പന, അടിപിടി കേസുകളിലെയും പ്രതികളായ കായ്ക്കുരു എന്നു വിളിക്കുന്ന വള്ളൂർ സ്വദേശി അയ്യാണ്ടി വീട്ടിൽ രാഗേഷ് (37), അയ്യന്തോൾ കണ്ണാട്ട് സുഗേഷ് (29), കാട്ടൂർ കരീപ്പാടത്ത് ഷൈജു (37), പുള്ള് സ്വദേശി ചെറുപുള്ളിക്കാട്ട് വീട്ടിൽ ശരത് ചന്ദ്രൻ (31) എന്നിവരെ തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രൻ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി വിജയകുമാരൻ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പണയത്തിലുള്ള സ്വർണം വീണ്ടെടുത്തു വിൽക്കാൻ സഹായിക്കണമെന്നു പറഞ്ഞ് കോഴിക്കോടുള്ള സ്ഥാപനത്തിന്റെ പത്ര പരസ്യം കണ്ട് ആ സ്ഥാപനത്തിലേക്ക് ഫോണിലൂടെ വിളിച്ച് 3 ലക്ഷം രൂപയുടെ സ്വർണം പണയം വച്ചിട്ടുണ്ടെന്നും അതെടുപ്പിക്കാനെന്ന വ്യാജേന കോഴിക്കോട് നിന്നും ആളെ വിളിച്ച് വരുത്തി ആലപ്പാട് കുണ്ടോളിക്കടവിലുള്ള ഗ്രീൻ ട്രേഡേഴ്സ് എന്ന പണ്ടം പണയ സ്ഥാപത്തിൽ എത്തിക്കുകയായിരുന്നു.

ഇവിടെ വച്ച് കാറിലെത്തിയ പ്രതികൾ ജ്വല്ലറി ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കി അടിവസ്ത്രങ്ങൾക്കുള്ളിൽ വച്ചിരുന്ന 3 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ജൂലായ് മാസം ചിറയ്ക്കലിലെ ബാറിലെ മാനേജരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത് ബാർ കൗണ്ടറിലെ ഒന്നര ലക്ഷം രൂപയും, മാനേജരുടെ അര പവൻ മോതിരവും ഐ ഫോണും മോഷ്ടിച്ചത് ഇതേ സംഘമാണെന്ന് പോലീസ് പറഞ്ഞു.
(ബൈറ്റ്: വിജയകുമാരൻ, തൃശൂർ റൂറൽ പോലീസ് മേധാവി)

ജൂൺ മാസത്തിൽ പെരിങ്ങോട്ടുകരയിലുള്ള വീട്ടിലേക്ക് സ്ഥല കച്ചവടം സംബന്ധിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളായ നാല് പേരെ കൂട്ടി കൊണ്ട് വന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച് പത്ത് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് തടങ്കലിൽ വച്ചതിനും, കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തിരുത്തിയിൽ വച്ച് കാറിലെത്തി എതിരെ വന്നിരുന്ന ബൈക്ക് തടഞ്ഞു നിർത്തി യാത്രക്കാരനെ കൊള്ളയടിച്ചതും ഇവരാണെന്ന് പോലീസ് അറിയിച്ചു.Body:Ok?Conclusion:
Last Updated : Sep 1, 2019, 3:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.