തൃശൂര്‍: ചാവക്കാട് പുന്നയൂർക്കുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചീനിക്കൽ വീട്ടിൽ യൂസഫാണ് ഉറങ്ങിക്കിടന്ന ഭാര്യ സുലേഖയെ വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ 7.30നും 8 മണിക്കും ഇടയിലാണ് സംഭവം. യൂസഫും സുലേഖയും വഴക്കിനെ തുടര്‍ന്ന് വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. സംഭവ സമയത്ത് സുലേഖയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുലേഖയുടെ മാതാവ് നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസ് എരമംഗലത്ത് നിന്ന് യൂസഫിനെ കസ്റ്റഡിയിൽ എടുത്തു.
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി - wife to death
വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്നാണ് യൂസഫ് ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയത്
![തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ഭാര്യയെ കൊന്നു തൃശൂര്‍ ക്രൈം husband stabs wife wife to death thrissur crime](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6173091-thumbnail-3x2-j.jpg?imwidth=3840)