ETV Bharat / state

മീനുവിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം - new home

ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശിനി മീനുവിനാണ് സി.പി.ഐ ഇരിങ്ങപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് പണിത് നല്‍കിയത്. വീടിന്‍റെ താക്കോല്‍ ദാനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

thrissur  v s sunil kumar  new home  HOME BUILT FOR POOR OLD WOMEN_  r  new home  HOME BUILT FOR POOR OLD WOMEN_
മീനുവിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം
author img

By

Published : Jun 2, 2020, 10:23 PM IST

തൃശ്ശൂർ: ഓലയും ടാര്‍പായയും കൊണ്ട് മൂടിയ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ അന്തിയുറങ്ങിയിരുന്ന മീനു എന്ന 75കാരിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശിനി മീനുവിനാണ് സി.പി.ഐ ഇരിങ്ങപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിർമിച്ച് നല്‍കിയത്. വീടിന്‍റെ താക്കോല്‍ ദാനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

മീനുവിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം

ഗുരുവായൂർ നഗരസഭയിലെ 26-ാം വാർഡിൽ ഇരിങ്ങപ്പുറം മൈത്രി ജംഗ്ഷനില്‍ ഓലയും ടാര്‍പ്പായയും കൊണ്ട് മൂടിയ ചോര്‍ന്നൊലിക്കുന്ന ഷെഡിലായിരുന്നു 75കാരിയായ മീനു ഇതുവരെ കഴിഞ്ഞു വന്നത്. കഴിഞ്ഞ പ്രളയത്തിൽ അതുവരെ ഉണ്ടായിരുന്ന കൂര നിലം പൊത്തിയതോടെയാണ് മീനുവിന്‍റെ ജീവിതം ഷെഡിലായത്. പ്രളയ ദുരിതാശ്വാസമായി ഇവർക്ക് ലഭിച്ച രണ്ടരലക്ഷം രൂപകൊണ്ട് വീടിന്‍റെ നിർമാണം ഭാഗികമായി പൂർത്തിയാക്കിയിരുന്നു.എന്നാൽ തേപ്പും വയറിങ്ങും ഉൾപ്പടെ നടത്താൻ കഴിവില്ലാത്തതിനാൽ താത്കാലികമായുണ്ടാക്കിയ ഷെഡിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു മീനുവും മക്കളും.

ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാത്ത ഇവരുടെ സങ്കടം നേരിട്ടറിഞ്ഞ സി.പി.ഐ ഇരിങ്ങപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ സുമനസ്സുകളുടെ സഹായത്തോടെ വീടിന്‍റെ പണി ഏറ്റെടുക്കുകയായിരുന്നു. മീനുവിന്‍റെ ഭർത്താവ് വാസു നേരെത്തെ മരണപ്പെട്ടതായിരുന്നു. സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടി കെ.കെ. വത്സരാജ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.രതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.