ETV Bharat / state

തൃശ്ശൂരിൽ കനത്ത മഴ; പീച്ചി ഡാം ഇന്ന് തുറക്കും - Peachy Dam will open tomorrow

പരമാവധി സംഭരണ ശേഷിയിലേക്ക്‌ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്ന് പീച്ചി ഡാം തുറക്കാൻ തീരുമാനം

തൃശ്ശൂരിൽ കനത്ത മഴ; പീച്ചി ഡാം നാളെ തുറക്കും
author img

By

Published : Aug 15, 2019, 12:29 AM IST

തൃശ്ശൂർ: തൃശ്ശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇന്ന് കനത്ത മഴ പെയ്ത സാഹചര്യത്തിൽ പീച്ചി ഡാമിലെ ജലനിരപ്പ് 77.35 മീറ്ററിലേക്കെത്തി. 78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകുകയും 78.60 മീറ്റർ ജലനിരപ്പിലെത്തിയാൽ മൂന്നാം മുന്നറിയിപ്പ് നൽകുമെന്ന് ജലവകുപ്പ് അധികൃതർ അറിയിച്ചു. 79.25 മീറ്റർ ആണ് ഡാമിലെ പരമാവധി സംഭരണ ശേഷി. രാവിലെ 10നാണ് പീച്ചി ഡാം തുറക്കുക. മഴക്കെടുതിമൂലം ജില്ലയിൽ ഇതുവരെ എട്ട് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 223 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 15195 കുടുംബങ്ങളിൽ നിന്നായി 45309 പേർ. മഴക്കെടുതിമൂലം ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.

തൃശ്ശൂരില്‍ കനത്ത മഴ തുടരുന്നു

അയ്യന്തോൾ പഞ്ചിക്കൽ ബണ്ടിലെ വെള്ളക്കെട്ട് സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചതിനെത്തുടർന്ന് ബണ്ട് പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. പഞ്ചിക്കലിലെ വെള്ളക്കെട്ടിൽ സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളായി വെള്ളത്തിലായിരുന്നു. ഇതിനെത്തുടർന്നാണ് ജനങ്ങൾ സമരവുമായെത്തിയത്. തുടർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ഒരു മണിക്കൂറിനകം ബണ്ട് പൊളിക്കാമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞതായി കലക്ടർ അറിയിച്ചു. ഇതെത്തുടർന്ന് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു. നിലവിൽ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ രണ്ട് സ്ലയസ് വാൽവുകൾ തുറന്നിട്ടുണ്ട്. ഇന്ന് പീച്ചി ഡാം കൂടി തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാനാണ് സാധ്യത.

Intro:തൃശ്ശൂരിൽ രാവിലെ മുതൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുയരുന്നു.മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു.പരമാവധി സംഭരണ ശേഷിയിലേക്ക്‌ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നാളെ പീച്ചി ഡാം തുറക്കാൻ തീരുമാനം.Body:തൃശ്ശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇന്ന്  കനത്ത മഴ പെയ്ത സാഹചര്യത്തിൽ പീച്ചി ഡാമിലെ ജലനിരപ്പ് 77.35 മീറ്ററിലേക്കെത്തി.78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകുകയും,78.60 മീറ്റർ ജലനിരപ്പിലെത്തിയാൽ മൂന്നാം മുന്നറിയിപ്പ് നൽകുമെന്ന് ജലവകുപ്പ് അധികൃതർ അറിയിച്ചു.79.25 മീറ്റർ ആണ് ഡാമിലെ പരമാവധി സംഭരണ ശേഷി.നാളെ രാവിലെ 10നാണ് പീച്ചി ഡാം തുറക്കുക.മഴക്കെടുതിമൂലം ജില്ലയിൽ ഇതുവരെ എട്ട് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്.ജില്ലയിൽ ഇതുവരെ 223 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 15195 കുടുംബങ്ങളിൽ നിന്നായി 45309 പേർ.മഴക്കെടുതിമൂലം ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു.അയ്യന്തോൾ പഞ്ചിക്കൽ ബണ്ടിലെ വെള്ളക്കെട്ട് സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചതിനെത്തുടർന്നു ബണ്ടു പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.പഞ്ചിക്കലിലെ വെള്ളക്കെട്ടിൽ സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളായി വെള്ളത്തിലായിരുന്നു.ഇതിനെത്തുടർന്നാണ് ജനങ്ങൾ സമരവുമായെത്തിയത്.തുടർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ഒരു മണിക്കൂറിനകം ബണ്ടു പോളിക്കാമെന്ന മന്ത്രി വിഎസ് സുനിൽകുമാറിന്റെ ഉറപ്പ് കളക്ടർ അറിയിച്ചതിനെത്തുടർന്നു നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു.നിലവിൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് സ്ലയസ് വാൽവുകൾ തുറന്നിട്ടുണ്ട്.നാളെ പീച്ചി ഡാം കൂടി തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാനാണ് സാധ്യത.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.