ETV Bharat / state

പൗരത്വ ഭേദഗതി നിയമ പ്രതിരോധം; തൃശൂരില്‍ നൂറിലേറെ പേർ അറസ്റ്റില്‍ - citizenship amendment act

തൃശൂര്‍, ഗുരുവായൂര്‍, വടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലൂര്‍ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനുവാദമില്ലാതെ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർത്താൽ തൃശൂരില്‍ ഭാഗീകം  hartal at thrissur  hartal against citizenship amendment act  citizenship amendment act  protest against caa
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർത്താൽ തൃശൂരില്‍ ഭാഗീകം
author img

By

Published : Dec 17, 2019, 5:15 PM IST

Updated : Dec 17, 2019, 5:43 PM IST

തൃശൂര്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തൃശൂര്‍ ജില്ലയില്‍ ഭാഗീകം. തൃശൂര്‍, ഗുരുവായൂര്‍, വടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലൂര്‍ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനുവാദമില്ലാതെ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ജില്ലയില്‍ നൂറിലധികം പേരെ പൊലീസ്‌ ഇന്നലെ മുതല്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ ഭുരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല. കെഎസ്‌ആര്‍ടിസിയും ചില സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തിയതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. കെഎസ്ആർടിസി ബസുകൾ സ്ഥിരം സർവീസിന് പുറമേ അധിക സർവീസും നടത്തി.

പൗരത്വ ഭേദഗതി നിയമ പ്രതിരോധം; തൃശൂരില്‍ നൂറിലേറെ പേർ അറസ്റ്റില്‍

തൃശൂർ - കോഴിക്കോട്, തൃശൂർ - പാലക്കാട്, തൃശൂർ - കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തിയില്ല. തൃശൂർ ജില്ലയിൽ ഹർത്താൽ പ്രകടനം നടത്തുന്നതിന് പൊലീസ്‌ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും തൃശ്ശൂര്‍ ടൗണ്‍ ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കൂടാതെ കൊടുങ്ങല്ലൂർ, മാള, മതിലകം, ചേലക്കരയടക്കം വിവിധ ഭാഗങ്ങളിലും അനുകൂലികൾ പ്രകടനം നടത്തി. ക്ഷേത്രനഗരിയായ ഗുരുവായൂരിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോടനുബന്ധിച്ച് പൊലീസ് കർശന സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരുന്നത്‌. സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും അടക്കം എല്ലാം കർശനയമായി വിലക്കിയിരുന്നു.തൃശൂർ കോര്‍പ്പറേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തു വിവിധ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ഹർത്താൽ തൃശ്ശൂര്‍ ജില്ലയിൽ ഭാഗീകം. തൃശൂർ, ഗുരുവായൂർ, വടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലുർ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനുവാദമില്ലാതെ പ്രകടനം നടത്തിയ ഹർത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.ജില്ലയിൽ നൂറിലധികം പേരെ പോലീസ് ഇന്നലെ മുതൽ കരുതൽ തടങ്കലിലാക്കിയിരുന്നു.Body:തൃശ്ശൂര്‍ ജില്ലയില്‍ ഹർത്താൽ ദിനത്തിൽ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചില്ല.കെഎസ്ആർടിസിയും ഏതാനും ചില സ്വകാര്യ ബസുകളും സർവ്വീസ് നടത്തിയപ്പോൾ സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിറങ്ങി.കെ.എസ്.ആർ.ടി.സി ബസുകൾ സ്ഥിരം സർവീസ് പുറമേ അധിക സർവീസും നടത്തി.തൃശൂർ - കോഴിക്കോട്, തൃശൂർ - പാലക്കാട്, തൃശൂർ - കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തിയില്ല.തൃശൂർ ജില്ലയിൽ ഹർത്താൽ പ്രകടനം നടത്തുന്നതിന് പോലീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും തൃശ്ശൂര്‍ ടൗണ്‍ ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.തൃശൂർ കോര്പ്പറേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.കൊടുങ്ങല്ലൂർ, മാള, മതിലകം, ചേലക്കര അടക്കം വിവിധ ഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി.ക്ഷേത്രനഗരിയായ ഗുരുവായൂരിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഹർത്താലിനോടനുബന്ധിച്ചു പൊലീസ് കർശന സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും അടക്കം എല്ലാം കർശനയമായി വിലക്കിയിട്ടുണ്ട്.ഹർത്താൽ അനുകൂലികളായ നൂറിലധികം പേരെ ഇന്നലെ തന്നെ പോലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.അതിനോടൊപ്പം ഇന്ന് ഹർത്താൽ പ്രകടനം നടത്തിയവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
Last Updated : Dec 17, 2019, 5:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.