ETV Bharat / state

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു

പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്ത് ശ്രീലകത്ത് കതിരുകള്‍ നിറയ്ക്കുന്നതാണ് ഇല്ലം നിറ

ഇല്ലം നിറ
author img

By

Published : Aug 5, 2019, 9:56 PM IST

Updated : Aug 5, 2019, 10:56 PM IST

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറക്ക് സാക്ഷിയായി ആയിരക്കണക്കിന് വിശ്വാസികൾ. വീട്ടിൽ ഐശ്വര്യം നിറയാനും കാർഷിക അഭിവൃദ്ധിക്കുമായുള്ള വിശേഷ ചടങ്ങായ ഇല്ലം നിറ രാവിലെ ഒമ്പതോടെ നടന്നു. 9.10 മുതൽ 9.40 വരെയുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാന ചടങ്ങുകൾ.

ഗുരുവായൂർ  ഇല്ലം നിറ  തൃശ്ശൂർ  guruvayur-temple-illam-nira
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു
അവകാശികളായ മനയത്ത് അഴിക്കൽ കുടുംബാംഗങ്ങൾ, നിലത്ത് അരിമാവ് അണിഞ്ഞ് ഇലകൾ നിരത്തി വച്ച് നെൽക്കതിർ കറ്റകൾ കിഴക്കേ ഗോപുരനടയിൽ സമർപ്പിച്ചു. കീഴ്ശാന്തി കതിരുകളിൽ തീർഥം തെളിച്ച് ശംഖു വിളിയോടെ നിറയോ നിറയെന്ന് വിളിച്ചു ചൊല്ലി. അറുപതോളം കീഴ്ശാന്തിക്കാർ കതിർകറ്റകൾ ശിരസിലേന്തി ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ സമർപ്പിച്ചു. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി കതിർ പൂജിച്ച് ഒരു കെട്ട് കതിർ ഗുരുവായൂരപ്പന് സമർപ്പിച്ചു. തുടർന്ന് പട്ട് അണിയിച്ച് ശ്രീലകത്ത് സ്ഥാപിച്ചു. ക്ഷേത്രത്തിലെ ഉപദേവ ശ്രീകോവിലുകളിലും ഇല്ലം നിറ നടന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറക്ക് സാക്ഷിയായി ആയിരക്കണക്കിന് വിശ്വാസികൾ
ഗുരുവായൂർ സമീപ ക്ഷേത്രങ്ങളായ മമ്മിയൂർ മഹാദേവക്ഷേത്രത്തിലും തിരുവെങ്കിടം ക്ഷേത്രത്തിലും ഇല്ലം നിറ നടന്നു. ബുധനാഴ്ച പുത്തരി പായസമുണ്ടാക്കി സമർപ്പിക്കും.

Intro:.Raju Guruvayur

ഗുരുവായൂർക്ഷേത്രത്തിൽ വീട്ടിൽ ഐശ്വര്യം നിറയാനും, കാർഷിക അഭിവൃദ്ധിക്കുമായുള്ള വിശേഷ ചടങ്ങായ ഇല്ലം നിറ നടന്നു.

രാവിലെ 9.10 മുതൽ 9.40 വരെയുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.നിലത്ത് അരിമാവ് അണിഞ്ഞ് ഇലകൾ നിരത്തി വച്ച് നെൽക്കതിർ കറ്റകൾ അവകാശികളായ മനയത്ത് അഴിക്കൽ കുടുംബാംഗങ്ങൾ, കിഴക്കേ ഗോപുരനടയിൽ സമർപ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി കതിരുകളിൽ തീർത്ഥം തെളിച്ച് ശംഖു വിളിയോടെ നിറയോ നിറയെന്ന് വിളിച്ചു ചൊല്ലി അറുപതോളം കീഴ്ശാന്തിക്കാർ കതിർകറ്റകൾ ശിരസിലേന്തി ക്ഷേത്രം പ്രദക്ഷിണം ചെയ്ത നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ സമർപ്പിച്ചു. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി കതിർ പൂജിച്ച് ഒരു കെട്ട് കതിർ ഗുരുവായൂരപ്പന്റെ സമർപ്പിക്കും. തുടർന്ന് പട്ട് അണിയിച്ച് ശ്രീലകത്ത് സ്ഥാപിക്കും. ക്ഷേത്രത്തിലെ ഉപദേവ ശ്രീകോവിലുകളിലും ഇല്ലം നിറ നടന്നു.ഗുരു വായൂർ സമീപ ക്ഷേത്രങ്ങളയ മമ്മിയൂർ മഹാദേവക്ഷേത്രത്തിലും തിരുവെങ്കിടം ക്ഷേത്രത്തിലും ഇല്ലം നിറ നടന്നു.ബുധനാഴ്ച പുത്തരി പായസമുണ്ടാക്കി സമർപ്പിക്കും.

Bitc ദേവസ്വം ചെയർമാൻ

Bitc .കർഷകൻ പാലക്കാട് നിന്നും കതിർ കറ്റകൾ എത്തിച്ച ഭക്തൻ കൃഷ്ണൻBody:ok?Conclusion:
Last Updated : Aug 5, 2019, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.