ETV Bharat / state

ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്‌ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു - ഗുരുവായൂര്‍

ഗുരുവായൂര്‍ ഡിപ്പോയിലെ കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്‌ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കണ്ടക്‌ടർ ജൂൺ 15നും 22നും ഗുരുവായൂർ- പാലക്കാട് റൂട്ടില്‍ ഡ്യൂട്ടി നോക്കിയിരുന്നു.

ksrtc  covid  ksrtc coductor  guruvayoor  ഗുരുവായൂര്‍  തൃശൂർ
ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്‌ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു
author img

By

Published : Jun 28, 2020, 7:32 PM IST

തൃശൂർ: ഗുരുവായൂര്‍ ഡിപ്പോയിലെ കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്‌ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കണ്ടക്‌ടർ ജൂൺ 15നും 22നും ഗുരുവായൂർ - പാലക്കാട് റൂട്ടിൽ ഡ്യൂട്ടി നോക്കിയിരുന്നു. ആർ.പി.സി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാട് എത്തിയിരുന്നു. പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി.

അന്നേ ദിവസങ്ങളിൽ ഗുരുവായൂരിൽ നിന്ന് ഉച്ചക്ക് മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി. പാലക്കാട് നിന്ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു. ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയിരുന്നു. രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഉച്ച 12ന് വൈറ്റില, 12.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ എത്തി. പിന്നീട് വൈകീട്ട് 4.25ന് ഗുരുവായൂർ- കുന്നംകുളം വഴി 6.30ന് അങ്കമാലി. 6.45ന് അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരൂലെത്തി യാത്ര അവസാനിപ്പിച്ചു. ജൂൺ 27നാണ് കണ്ടക്‌ടർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.