തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുനേരത്തെ ദീപാരാധനക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രപ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.
ഭരണ സമിതി അംഗങ്ങളും ചുമതലക്കാരും ഉദ്യോഗസ്ഥർക്കും ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്കും മാത്രമാണ് പ്രവേശനാനുമതി ഉള്ളത്. പുറത്തേക്കുള്ള എഴുന്നള്ളിപ്പിന് ദേവസ്വത്തിന്‍റെ പറവയ്ക്കൽ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പള്ളിവേട്ടക്ക് ദേവസ്വത്തിന്‍റെ പന്നി വേഷം മാത്രമാണ് ഉണ്ടാവുക. പുറമെ നിന്നുള്ള ഭക്തരെ ആറാട്ട് സമയത്ത് കുളത്തിൽ ആറാട്ട് മുങ്ങാൻ അനുവദിക്കില്ലെന്നും സമിതി അറിയിച്ചു. ശനിയാഴ്‌ച പള്ളിവേട്ടയും ഞായറാഴ്‌ച ആറാട്ടും നടക്കും.