തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ടത്തില്‍ ജേതാവായി കൊമ്പന്‍ രവികൃഷ്‌ണന്‍. ദേവദാസ്, വിഷ്‌ണു എന്നീ ആനകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജോതാവായ ആന സ്വർണ തിടമ്പ് എഴുന്നള്ളിക്കും. ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പാരമ്പര്യ അവകാശികള്‍, പാപ്പാന്‍മാര്‍ക്ക് കുടമണികള്‍ നല്‍കി. പാപ്പാന്മാര്‍ കിഴക്കേനടയിലൂടെ ഓടി മഞ്ജുളാലിന് (ആല്‍മരം) സമീപം നിര്‍ത്തിയ ആനകളെ മണികളണിയിച്ചു. ശശി മാരാര്‍ ശംഖനാദം മുഴക്കിയതോടെയാണ് ഓട്ടമത്സരം ആരംഭിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ രവികൃഷ്‌ണന്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത്.
ALSO READ: പേരൂര്‍ക്കട കൊലപാതകക്കേസ് : പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, നാട്ടുകാരുടെ കൈയേറ്റ ശ്രമം
ഉത്സവം കഴിയുന്നതുവരെ പത്ത് ദിവസവും പ്രത്യക പരിഗണനയോടെ രവികൃഷ്‌ണന്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്ത് ക്ഷേത്രത്തിനകത്ത് കഴിയും. കഴിഞ്ഞ വർഷങ്ങളിൽ അഞ്ച് ആനകൾ വരെ ഓട്ടത്തിൽ പങ്കെടുത്തിരുന്നു. ഇക്കുറി കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് മൂന്ന് ആനകളാക്കി ചുരുക്കിയത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു.