ETV Bharat / state

ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം - ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം

മേൽപ്പത്തൂർ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ മൂവായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും.

ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം
author img

By

Published : Nov 23, 2019, 1:45 AM IST

Updated : Nov 23, 2019, 7:23 AM IST

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയില്‍ മൂവായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഗീതോത്സവം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് ഏഴ് മുതൽ എട്ട് വരെ പ്രഗൽഭർ പങ്കെടുക്കുന്ന സംഗീത കച്ചേരികളും നടക്കും. ഈ വര്‍ഷത്തെ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം സംഗീതോത്സവ വേദിയില്‍ വെച്ച് സമ്മാനിക്കും.

ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

ഡിസംബർ 8നാണ് ഗുരുവായൂർ ഏകാദശി. വിളക്ക് ആഘോഷങ്ങൾ നവംബർ 8 മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇത്തവണ ദ്വാദശിയായതിനാല്‍ ഡിസംബർ ഏഴിന് പുലർച്ച മൂന്നിന് തുറക്കുന്ന ക്ഷേത്രനട തുടർച്ചയായ 54 മണിക്കൂർ തുറന്നിരിക്കും. ശബരിമല സീസണിലും ഏകാദശി ദിനങ്ങളിലുമെത്തുന്ന ഭക്തരെ പ്രഭാത ഭക്ഷണം ഒരുക്കിയാണ് ദേവസ്വം വരവേല്‍ക്കുന്നത്.

Intro:Raju Guruvayur

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം നാളെ ആരംഭിക്കും. മുവ്വായിരത്തോളം കലാകാരൻമാർ പങ്കെടുക്കും.മേൽ പത്തൂർ ഓഡിറ്റോറിയത്തിലാണ് കച്ചേരികൾ നടക്കുക.

vo

ഡിസമ്പർ 8 നാണ് ഗുരുവായൂർ ഏകാദശി. വിളക്ക് ആഘോഷങ്ങൾ നവമ്പർ 8 മുതൽ ആരംഭിച്ചു കഴിഞ്ഞു.വിവിധ കമ്മിറ്റികളും പാരമ്പര്യ അവകാശികളുമാണ് വിളക്ക് ആഘോഷിക്കുന്നത്. ഇത്തവണ ദ്വാദശി രണ്ട് ദിവസം വന്നിട്ടുള്ളതിനാൽ (ഡിസം 6,7) ഡിസമ്പർ ഏഴിന് പുലർച്ച 3ന്ന് നട തുറന്നാൽ ഏകാദശി ദിവസം മുഴുവൻ നട തുറന്ന് കിടക്കുന്നതിനാൽ 54 മണിക്കൂർ ക്ഷേത്രനട തുടർച്ചയായി തുറന്നിരിക്കും.
ഗുരുവായൂർ ക്ഷേത്രപ്രവേശന വിളമ്പരത്തിന് മുമ്പ് സവർണരായ ഹിന്ദുക്കൾക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ അക്കാലത്ത് ഹിന്ദുക്കളിൽ താഴ്ന്ന വിഭാഗത്തിലുള്ള എല്ലാവർക്കും ക്ഷേത്രത്തിൽ കയറാൻ ഏകാദശി ദിവസം മാതമാണ് അനുവാദം ഉണ്ടായിരുന്നത്.

bite ദേവസ്വം ചെയർമാൻ
കെ.ബി. മോഹൻദാസ്.

vo 2

ചെമ്പൈ സംഗീതോത്സവം ആരംഭിക്കുന്ന വേദിയിൽ വച്ച് ചെമ്പൈ പുരസ്കാരം സമ്മാനിക്കും. പുരസ്കാര ജേതാവിന്റെ സംഗീത കച്ചേരി യാ ണ് നാളെ നടക്കുക. ശബരിമല സീസണിലും ഏകാദശി ദിനങ്ങളിലും എത്തുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണവും ദേവസ്വം ഒരുക്കിയിട്ടുണ്ട്.

soff .

ഞായറാഴ്ച രാവിലെ ശ്രീലകത്തു നിന്നും നെയ് വിളക്ക് കത്തിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വിളക്കിൽ ദീപം ജ്വലിപ്പിക്കുന്നതോടെ ക്ഷേത്രത്തിന്റെ പരിശുദ്ധി മേൽപത്തൂർ ഓഡിറ്റോറിയത്തിന് കൈവരുമെന്നാണ് വിശ്വാസം. വൈകീട്ട് 7 മുതൽ 8 വരെ പ്രഗൽഭർ പങ്കെടുക്കുന്ന സ്പെഷൽ കച്ചേരികളും നടക്കും.

രാജു ഗുരുവായൂർ News 18Body:okConclusion:
Last Updated : Nov 23, 2019, 7:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.