തൃശൂർ: പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപനം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. ഇതിനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
റാങ്ക് ഹോള്‍ഡേഴ്‌സിനെ അവഹേളിക്കുന്ന നിലപാട് മന്ത്രി തോമസ് ഐസക്കും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അവസാനിപ്പിക്കണം. യുവജനങ്ങളുടെ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.