തൃശൂർ: കൊറ്റമ്പത്തൂരിൽ കാട്ടു തീയണക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് താൽകാലിക ധനസഹായമായി 7.5 ലക്ഷം രൂപ വീതം നൽകുമെന്ന് വനം വകുപ്പ്. പരിക്കേറ്റവരുടെ ചികിത്സ ചെലവുകളും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു. ഞായറാഴ്ചയാണ് കൊറ്റമ്പത്തൂരിലെ എച്ച് എൻ എൽ പ്ലാന്റേഷനിൽ കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചർമാരായ ദിവാകരൻ, വേലായുധൻ, ശങ്കരൻ എന്നിവർ മരിച്ചത്.