ETV Bharat / state

അത്തം പിറന്നതോടെ തൃശൂരില്‍ പൂവിപണി സജീവം

270 മുതൽ 300 രൂപ വരെ വിലവരുന്ന ജമന്തിയും റോസുമാണ് ഇത്തവണ വിലയിൽ മുന്നിലുള്ളത്

ഓണത്തെ വരവേൽക്കാൻ അന്യസംസ്ഥാന പൂവിപണി ഒരുങ്ങി
author img

By

Published : Sep 4, 2019, 5:02 PM IST

Updated : Sep 4, 2019, 10:07 PM IST

തൃശ്ശൂർ: ഓണത്തിനെ വരവേൽക്കാൻ നാടെങ്ങും പൂവിപണി സജീവമായി. രണ്ടുവർഷമായി മഴയും പ്രളയവും ബാധിച്ചതിനാൽ സംസ്ഥാനത്ത് പൂ കൃഷി കുറഞ്ഞു. ഓണത്തിന് മലയാളിയുടെ പൂക്കളം അലങ്കരിക്കുവാൻ ഇത്തവണയും പൂക്കളെത്തുന്നത് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ്.

അരളിയും, ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസുമൊക്കെയായി പല നിറത്തിൽ പൂക്കൾ വിപണിയിൽ നിറഞ്ഞുനിൽക്കുകയാണ്. 270 മുതൽ 300 രൂപ വരെ വിലവരുന്ന ജമന്തിയും റോസുമാണ് ഇത്തവണ വിലയിൽ മുന്നിലുള്ളത്. വെള്ള ജമന്തിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കോഴിവാലൻ 250 രൂപ, അരളി 240 രൂപ,വാടാമല്ലി 100 രൂപ, ചെണ്ടുമല്ലി 80 രൂപ എന്നിങ്ങനെയാണ് പൂക്കളുടെ വിപണി വില. 50 രൂപയ്‌ക്ക് പലതരം പൂക്കളടങ്ങിയ കിറ്റുകളും വിപണിയിൽ ലഭ്യമാണ്. പ്രളയം മൂലം കച്ചവടം കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ പ്രതീക്ഷയുള്ളതായി വ്യാപാരികൾ പറഞ്ഞു.

ഇതര സംസ്ഥാന പൂക്കളായതിനാൽ വിപണിയിൽ വില കുത്തനെ ഉയരുന്നതിന് കാരണമായി. കഴിഞ്ഞ ഓണക്കാലത്ത് പ്രളയത്തിന്‍റെ ആഘാതത്തിൽ ഓണത്തിന് കച്ചവടം കുറവായിരുന്നു. മികച്ച വില ലഭിച്ചാൽ കഴിഞ്ഞ വർഷം നഷ്‌ടമായ കച്ചവടം ഇത്തവണ ഒരുപരിധിവരെ തിരികെപിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂ കച്ചവടക്കാർ.

Intro:ഓണത്തിനെ വരവേൽക്കാൻ നാടെങ്ങും പൂവിപണി സജീവമായി.ഓണത്തിന് മലയാളിയുടെ  പൂക്കളം അലങ്കരിക്കുവാൻ ഇത്തവണയും പൂക്കളെത്തുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ്.കഴിഞ്ഞ രണ്ടുവർഷമായി മഴയും പ്രളയവും ബാധിച്ചതിനാൽ സംസ്ഥാനത്ത് പൂ കൃഷി കുറവായതിനാലാണ് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായത്.

Body:(ഹോൾഡ് വിത് മ്യൂസിക്‌)

ഓണത്തപ്പനും പുലികളിയും സദ്യവട്ടങ്ങളുമൊക്കെയായി മലയാളിയുടെ ഗൃഹാതുര ഓർകളുണർത്തുന്ന ഓണാനാളുകളിൽ ഒഴിച്ചുകൂടാത്ത ഒന്നാണ് പൂക്കളം.അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ പൂക്കളമിട്ട് തൃക്കാക്കരയപ്പനെ പ്രതിഷിക്കുന്നത് കാലങ്ങളായി മലയാളികൾ കൈമാറിവന്ന ആചാരങ്ങളുടെ ഭാഗമാണ്.ആഘോഷമേത് തന്നെയായാലും ഒരു പടി മുന്നിൽ നിൽക്കുന്ന പൂരത്തിന്റെ നാട്ടിലും പൂരപ്രഭയോടെ പൂവിപണി സജീവമായിക്കഴിഞ്ഞു.പല നിറത്തിലും തരത്തിലുമുള്ള പൂക്കൾ കേരളത്തിലേക്ക് എത്തുന്നത് പതിവുപോലെ ബാംഗ്ലൂർ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയാണ്.അരളിയും,ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസുമൊക്കെയായി പല നിറത്തിൽ പൂക്കൾ വിപണിയിൽ നിറഞ്ഞുനിൽക്കുകയാണ്.വിലയിൽ ഇത്തവണ മുൻപിൽ ജമാന്തിയാണ്.തൊട്ടു പിന്നിൽ അരളിയും റോസുമൊക്കെയുണ്ട്.പലതരം പൂക്കളടങ്ങിയ കിറ്റുകൾ വിപണിയിൽ ലഭ്യമാണ്.പ്രളയം മൂലം കച്ചവടം കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ പ്രതീക്ഷയുള്ളതായി വ്യാപാരികൾ പറഞ്ഞു.

ബൈറ്റ്‌ സുരേഷ്‌കുമാർ
(പൂ വ്യാപാരി)

Conclusion:കഴിഞ്ഞ രണ്ടുവർഷങ്ങളായി പ്രളയം മൂലം കേരളത്തിൽ പൂ കൃഷി ഇല്ലാതിരുന്നതിനാൽ ഇത്തവണയും അന്യസംസ്ഥാന പൂക്കളെയാണ് ആശ്രയിക്കുന്നത്.ഇത് വിപണിയിൽ പൂക്കളുടെ വില കുത്തനെ ഉയരുന്നതിനും കാരണമായി.കഴിഞ്ഞ ഓണക്കാലത്ത് പ്രളയത്തിന്റെ ആഘാതത്തിൽ ഓണത്തിന് കച്ചവടം കുറവായിരുന്നു.മികച്ച വിലലഭിച്ചാൽ കഴിഞ്ഞ വർഷം നഷ്ടമായ കച്ചവടം ഇത്തവണ ഒരുപരിധിവരെ തിരികെപിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂ കച്ചവടക്കാർ.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Sep 4, 2019, 10:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.