തൃശൂർ: കത്തോലിക്ക സഭയുടെ മൃതദേഹം ദഹിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ശ്‌മശാനം ആരംഭിക്കുന്നു. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ മണ്ണുത്തിയിലാണ് ശ്‌മശാനം ആരംഭിക്കുന്നത്. കത്തോലിക്ക സഭയുടെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഗ്യാസ് ശ്‌മശാനമാണ് മണ്ണൂത്തി മുളയത്ത് ഒരുങ്ങുന്നത്. തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മുളയത്തു ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് സെന്‍റ് ഡാമിയന്‍ ക്രിമേഷന്‍ സെന്‍റർ സജ്ജമാകുന്നത്.
കൊവിഡ് കാലത്ത് കഴിഞ്ഞ മാസങ്ങളിലായി ഇവിടെ 29 രോഗികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കാന്‍ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തിനാലാണ് ഇവിടെ സ്ഥിര സംവിധാനം ഒരുക്കുന്നത്. നിര്‍മിക്കുന്ന ക്രിമറ്റോറിയത്തിന്‍റെ ശില ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചേര്‍ന്ന് ആശിർവദിച്ചു. ഗവണ്‍മെന്‍റ് ചീഫ് വിപ്പ് കെ രാജന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെആര്‍ രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശേരി, അതിരൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, ഡാമിയന്‍ ഡയറക്‌ടര്‍ ഫാ. സിംസണ്‍ ചിറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.