തൃശൂർ: പാലിയേക്കര ടോള്‍പ്ലാസയില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കി തുടങ്ങി. 12 ട്രാക്കുകളില്‍ എട്ട് ട്രാക്കുകള്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറി. നിലവില്‍ ഓരോ വശത്തും രണ്ട് ട്രാക്കുകള്‍ വീതമാണ് ടോള്‍ പിരിവിനായി ക്രമീകരിച്ചിട്ടുള്ളത്.
പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശീയരുടെ സൗജന്യ യാത്രാ കാര്യത്തിൽ തീരുമാനമാകാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമായി. ഓരോ മണിക്കൂർ പിന്നിടുമ്പോഴും ഗതാഗതക്കുരുക്ക് സങ്കീർണമാവുകയാണ്. വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററോളം നീളുന്ന സാഹചര്യമാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിലനിൽക്കുന്നത്.