ETV Bharat / state

തൃശൂരിൽ വൻ വ്യാജ മദ്യ വേട്ട; 6 പേർ പിടിയിൽ - Fake liquor case Thrissur

Fake liquor seized in Thrissur, Six arrested: തൃശൂർ കരുവാൻകുളത്ത് 1,072 ലിറ്റർ വ്യാജ മദ്യം പിടികൂടി.

തൃശൂരിൽ വൻ വ്യാജ മദ്യ വേട്ട  വ്യാജ മദ്യം പിടികൂടി  വ്യാജ മദ്യ വേട്ട തൃശൂർ  തൃശൂർ കരുവാൻകുളത്ത് വ്യാജ മദ്യം പിടികൂടി  Fake liquor seized in Thrissur  Fake liquor seized  Fake liquor case Thrissur  തൃശൂർ എക്‌സൈസ്
Fake liquor seized in Thrissur
author img

By ETV Bharat Kerala Team

Published : Dec 9, 2023, 3:27 PM IST

തൃശൂരിൽ വൻ വ്യാജ മദ്യ വേട്ട

തൃശൂർ: പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജ മദ്യവേട്ട. 1,072 ലിറ്റർ വ്യാജ മദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‌തു.

കോട്ടയം സ്വദേശി കെ വി റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. കരുവാൻകുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റസ്റ്റൊറന്‍റ് കേന്ദ്രീകരിച്ചാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്‍റെ 12 കന്നാസും 23 ലിറ്ററിന്‍റെ 20 ബോട്ടിലും അര ലിറ്ററിന്‍റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യം പിടികൂടിയത്. എക്സൈസ് കമ്മിഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കേയ്‌സ് വിദേശ മദ്യം കണ്ടെത്തിയത്. മാക്‌ഡവൽ ബ്രാൻഡിന്‍റെ വ്യാജ സ്റ്റിക്കർ പതിച്ചാണ് വ്യാജ മദ്യം വിൽപ്പന നടത്തിയിരുന്നത്.

പിടിയിലായവരിൽ ഒരാളായ അനൂപ് കുമാർ ഡോക്‌ടറും സിനിമ രംഗത്തും പ്രവർത്തിക്കുന്ന ആളാണെന്ന് പറയുന്നു. ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡുകളും എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചെതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സി ഐ അശോക് കുമാർ, ഇൻസ്പെക്‌ടർ മുരുകദാസ്, കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്‌ടർ ഹരീഷ്, പ്രിവന്‍റീവ് ഓഫിസർ സജീവ്, മോഹനൻ, കൃഷ്‌ണപ്രസാദ്, സുധീർ കുമാർ, സിജോമോൻ, ടി ആർ സുനിൽകുമാർ, അനീഷ്, വിശാൽ, സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.