തൃശൂർ: മാന്ദാമംഗലത്ത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിൻ്റെ റെയ്‌ഡ്. വ്യാജമദ്യം വാറ്റിയ രണ്ടുപേർ പിടിയിൽ. മാന്ദാമംഗലം വെള്ളക്കാരിടത്ത് 15ലിറ്റര്‍ വ്യാജമദ്യവും മുന്നൂറ് ലിറ്റര്‍ വാഷും മറ്റ് വാറ്റുപകരണങ്ങളും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. വെള്ളക്കാരിത്തടം സ്വദേശികളായ രജീഷ്‌കുമാര്‍, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജില്ലയിലെ കള്ള് ഷാപ്പുകളും, ബാറുകളും, ബിവറേജ് ഔട്ട് ലെറ്റുകളും അടച്ചിട്ട സാഹചര്യത്തിലാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിൻ്റെ റെയ്‌ഡ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.