ETV Bharat / state

ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു - കേരള വാര്‍ത്തകള്‍

ഗോപാലകൃഷ്‌ണന്‍റെ മകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു

Engandiyoor wasp attack  കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു  കടന്നല്‍ കുത്തേറ്റു  wasp attack  തൃശൂർ വാര്‍ത്തകള്‍  തൃശൂർ ജില്ല വാര്‍ത്തകള്‍  തൃശൂർ പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  keral news updates
ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് മരിച്ച ഗോപാലകൃഷ്‌ണന്‍ (70)
author img

By

Published : Oct 27, 2022, 10:07 PM IST

തൃശൂർ: ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. ഗാനം നഗർ സ്വദേശിയായ ഗോപാലകൃഷ്‌ണനാണ് (70) മരിച്ചത്. ഗോപാലകൃഷ്‌ണന്‍റെ മകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റിരുന്നു. ഇന്ന് (ഒക്‌ടോബര്‍ 27) വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകിയതോടെ വീട്ടുവളപ്പില്‍ നില്‍ക്കുകയായിരുന്ന ഗോപാലകൃഷ്‌ണനെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. പിതാവിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ രശ്‌മി, അയൽവാസികളായ സമ്പത്ത്, സ്‌മിജേഷ്, അജിത്ത്, സിന്ധു എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

കടന്നല്‍ കുത്തേറ്റ എല്ലാവരെയും ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗോപാലകൃഷ്‌ണന്‍ മരിച്ചു. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.