ETV Bharat / state

പൂരത്തിനിടെ ആനയിടഞ്ഞ് മറ്റൊരാനയെ കുത്തി; പരിഭ്രാന്തരായി ഓടിയവരില്‍ രണ്ട് പേര്‍ക്ക് പരിക്ക് - ആന ഇടഞ്ഞപ്പോള്‍ നാട്ടുകാര്‍ ചിതറിയോടിയ സംഭവം

തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെയാണ് സംഭവം. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ചിതറിയോടി.

elephant run amok in arattupuzha  people panicked after an elephant ran amok  incidents of elephant running amok during festivals  ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു  ആന ഇടഞ്ഞപ്പോള്‍ നാട്ടുകാര്‍ ചിതറിയോടിയ സംഭവം  ഉത്സവത്തിനിടെ ആന ഇയടയുന്ന സംഭവങ്ങള്‍
പൂരത്തിനിടെ ഒരാനയിടഞ്ഞ് മറ്റൊരാനയെ കുത്തി; പരിഭ്രാന്തരായി ഓടിയവരില്‍ രണ്ട് പേര്‍ക്ക് പരിക്ക്
author img

By

Published : Mar 17, 2022, 3:28 PM IST

തൃശൂര്‍: തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് (17.03.2022) രാവിലെ മന്ദാരം കടവിലാണ് സംഭവം.

പൂരത്തിനിടെ ഒരാനയിടഞ്ഞ് മറ്റൊരാനയെ കുത്തി; പരിഭ്രാന്തരായി ഓടിയവരില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ആനകള്‍ പെട്ടെന്ന് ശാന്തരായതോടെ വൻ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ചിതറിയോടി. ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്. പാപ്പാന്മാരും പൊലീസും തക്കസമയത്ത് ഇടപെട്ടത് കൊണ്ട് കൂടുതൽ അപകടം ഉണ്ടായില്ല.

ALSO READ: ടി എം കൃഷ്‌ണചന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.