ETV Bharat / state

അങ്കത്തിനൊരുങ്ങി തൃശൂർ; പൂരത്തിന്‍റെ നാട്ടിൽ ഇത്തവണ ആര് കൊടിയേറ്റും

author img

By

Published : Apr 6, 2019, 11:27 PM IST

Updated : Apr 6, 2019, 11:36 PM IST

കരുത്തന്മാരായിരുന്ന ജോസഫ് മുണ്ടശേരിയും കെ. കരുണാകരനും തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്.

തൃശൂർ ലോക്‌സഭാ മണ്ഡലം

ജില്ലയിലെ ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോക്സഭാ മണ്ഡലം. ചരിത്രം പരിശോധിച്ചാൽ ഇടതിനോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ് തൃശൂർ. 1951ൽ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. 10 തവണ എൽ ഡി എഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഐയുടെ സ്വാധീന മേഖലകൂടിയാണ് തൃശൂർ. ഇടത് മുന്നണി വിജയിച്ച 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയക്കൊടി പാറിച്ചത് സിപിഐ സ്ഥനാർഥികളായിരുന്നു. മണ്ഡലത്തിലെ ഏഴില്‍ ഏഴ് നിയസഭ മണ്ഡലങ്ങളും എൽ ഡി എഫിനൊപ്പം തന്നെയാണ്.

ചരിത്രം പരിശോധിക്കുമ്പോള്‍ എൽ ഡി എഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെങ്കിലും 1998 മുതൽ നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിനും എ ഡി എഫിനും മാറി മാറി വിജയം സമ്മാനിക്കുന്ന പ്രകൃതമാണ് തൃശൂരിനുള്ളത്. മണ്ഡല പുന:ക്രമീകരണത്തിന് ശേഷം 2009ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ പി സി ചാക്കോയും സി പി ഐയുടെ സി എൻ ജയദേവനുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. അന്ന് 25,151 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം ചാക്കോയോടൊപ്പമായിരുന്നു. എന്നാൽ 2014 എൽ ഡി എഫ് മണ്ഡലം തിരിച്ച് പിടിച്ചു. രണ്ടാമൂഴത്തിനിറങ്ങിയ സി എൻ ജയദേവൻ 3,89,209 വോട്ടുകള്‍ നേടി വിജയിച്ചപോള്‍, 3,50,982 വോട്ടുകള്‍ നേടിയ യു ഡി എഫ് സ്ഥാനാർഥി കെ പി ധനപാലൻ രണ്ടാം സ്ഥാനത്തേക്ക് തള്ളപെട്ടു. ബിജെപിയുടെ കെ പി ശ്രീശൻ 1,02,681വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

election  Thrissur Lok Sabha constituency  lok sabha election 2019  തൃശൂർ ലോക്‌സഭാ മണ്ഡലം  ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019
തൃശൂർ ലോക്‌സഭാ മണ്ഡലം വോട്ട് നില 2014

യു ഡി എഫ്2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്ചാലക്കുടിയിൽ നിന്നും കെ പി ധനപാലനെ തൃശൂരിലേക്കും സിറ്റിങ് എം പിയായ പി സി ചാക്കോയെ ചാലക്കുടിയിലും മാറ്റി നടത്തിയ പരീക്ഷണം പരാജയമായെന്ന തിരിച്ചറിവിൽ തൃശൂരില്‍ ഇത്തവണ ഡി സി സി പ്രസിഡന്‍റായ ടി എൻ പ്രതാപനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രണ്ടുതവണ നിയമസഭയിലേക്കെത്തിയ പ്രതാപന് ഇത് ലോക്സഭയിലേക്കുള്ള കന്നി അങ്കമാണ്. പാർട്ടിക്കതീതമായ മുഖമാണ് പ്രതാപനെന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എംഎൽഎ ആയിരിക്കുമ്പോൾ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങളും അനുകൂല ഘടകമാകുമെന്ന് മുന്നണി കണക്ക് കൂടുന്നു. ഹരിത എംഎൽഎ എന്ന നിലയിലും പ്രതാപൻ പേരെടുത്തിരുന്നു.

എൽഡിഎഫ്, ഇടതുമുന്നണിയുടെ സിറ്റിംഗ് എം പിയും സിപി.ഐയുടെ ഇന്ത്യയിലെ ഏക എം.പിയുമായിരുന്ന സി.എൻ ജയദേവനെ മാറ്റി മുൻ എം.എൽ.എയും ജനയുഗം പത്രത്തിന്‍റെ എഡിറ്ററുമായ രാജാജി മാത്യുതോമസിനെയാണ് മണ്ഡലം നിലനിർത്താൻ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്.
2006 ല്‍ 12-ാം നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു7,969 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ലീലാമ്മ തോമസിനെ അന്ന് പരാജയപ്പെടുത്തിയിരുന്നു. മണ്ഡലത്തിലെ സൗഹൃദങ്ങളുംസാമുദായിക ഘടകങ്ങളുടെ പിന്തുണയും രാജാജി മാത്യുവിന് അനുകൂല ഘടകങ്ങളാകുമെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു.

എൻ.ഡി.എ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. വിജയ സാധ്യത മുന്നിൽ കണ്ടാണ് പത്തനംതിട്ട അല്ലെങ്കിൽ തൃശൂർ എന്ന ആവശ്യം കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവർ ആദ്യ ഘട്ടം മുതൽ ഉന്നയിച്ചത്. ബിഡിജെഎസ് നു ലഭിച്ച മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരുന്നു. എന്നാൽ തുഷാർ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ , തൃശ്ശൂരിൽ ഇത്തവണ നറുക്ക് സുരേഷ് ഗോപിയ്ക്ക് വീണു . തൃശൂർ മണ്ഡലത്തിൽ അത്രയൊന്നും പരിചയമല്ലാതിരുന്ന മുഖമായ കെ.പി ശ്രീശൻ 2014 ല്‍ മത്സരിച്ചിട്ടും ഒരു ലക്ഷത്തിലേറെ വോട്ട് നേടാനായത് എൻ.ഡി.എയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ വോട്ടർമാർക്ക് സുപരിചിതനായ സുരേഷ് ഗോപിയിലൂടെ ഇത്തവണ ലക്ഷ്യത്തിലെത്താനാവുമെന്ന് എൻ.ഡി.എ കണക്ക് കൂട്ടുന്നു.

ഇലക്ഷൻ കമീഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12,93,744 വോട്ടർമാരാണ് തൃശൂര്‍ മണ്ഡലത്തിലുള്ളത്. ഇതിൽ 6,21,748 പുരുഷ വോട്ടർമാരും
6,71,984 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടുന്നു.

Intro:Body:Conclusion:
Last Updated : Apr 6, 2019, 11:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.