ETV Bharat / state

സ്‌ഫോടകവസ്‌തു കടിച്ച വളർത്തുനായ ചത്തു - സ്‌ഫോടകവസ്‌തു

പന്നിയെ പിടികൂടാനായി വച്ച കെണിയിലാണ് നായ കുടുങ്ങിയത് എന്ന് സംശയിക്കുന്നു.

dog dead  cracker filled food  നായ ചത്തു  സ്‌ഫോടകവസ്‌തു  വളർത്തുനായ ചത്തു
സ്‌ഫോടകവസ്‌തു കടിച്ച വളർത്തുനായ ചത്തു
author img

By

Published : Jun 5, 2020, 2:53 AM IST

തൃശൂർ: പന്നിപടക്കത്തില്‍ പൊതിഞ്ഞ ഇറച്ചി കടിച്ച വളർത്തുനായ ചത്തു. പാമ്പാടി ഐവർമഠം കൃഷ്‌ണ പ്രസാദ് വാര്യരുടെ വളർത്തുനായയെയാണ് ബുധനാഴ്‌ച ചത്ത നിലയില്‍ കണ്ടെത്തിയത്.

നായയുടെ വായയുടെ മേല്‍ഭാഗം ചിന്നിച്ചിതറി നാവും പല്ലും പുറത്തുവന്ന നിലയിലായിരുന്നു. വീട്ടിലെ സിസിടിവി പരിശോധനയിൽ ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക് ശേഷം രണ്ടുപേർ ഇരുചക്രവാഹനത്തില്‍ നായ മരിച്ചുകിടന്ന പറമ്പിൽ വരികയും കോഴിമാലിന്യത്തില്‍ സ്‌ഫോടക വസ്‌തു വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പന്നിയെ പിടികൂടാനായി വച്ച സ്ഫോടകവസ്‌തുകെണിയാണിത് എന്ന് സംശയിക്കുന്നു. അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.