തൃശൂർ: പെരിഞ്ഞനത്ത് കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കരക്കടിഞ്ഞു. പൂജ അവധി ദിവസം കടപ്പുറത്തെത്തിയ കാട്ടൂർ ഫാത്തിമ മാതാ പള്ളിയിലെ സെമിനാരി വിദ്യാർഥികളാണ് മരിച്ചത്. കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ (13), പീറ്ററിന്റെ മകൻ ആൽസൺ (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഡെൽവിന്റെ മൃതദേഹം കഴിമ്പ്രം ബീച്ചിലും, ആൽസണിന്‍റെ മൃതദേഹം മുരിയാന്തോട് ബീച്ചിലുമാണ് കരയ്ക്കടിഞ്ഞത്.
കാട്ടൂർ ഫാത്തിമ മാതാ പള്ളിയിലെ അൾത്താര ബാലന്‍മാരും സെമിനാരി വിദ്യാർഥികളും കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു. തുടർന്ന് കയ്‌പമംഗലം പൊലീസും, അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.