ETV Bharat / state

ചുഴലിക്കാറ്റ്: ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്‌ടം

ഇരുപത് മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു

ചുഴലിക്കാറ്റ്: ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്‌ടം
author img

By

Published : Aug 4, 2019, 4:48 PM IST

തൃശൂര്‍: ചുഴലിക്കാറ്റില്‍ ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്ടം. ഞായറാഴ്‌ച രാവിലെയോടെയാണ് ചാലക്കുടി വെട്ടുകടവ് ഭാഗത്ത് ചുഴലിക്കാറ്റ് വീശിയത്. ചാലക്കുടി പുഴയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയ ചുഴലി സമീപത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ത്തു. 20 മിനിറ്റോളം വീശിയ ചുഴലിക്കാറ്റ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാറ്റ് വീശിയ പ്രദേശങ്ങളില്‍ ബി ഡി ദേവസ്യ എംഎല്‍എ, ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.

ചുഴലിക്കാറ്റ്: ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്‌ടം

കൊടുങ്ങല്ലൂരിലെ അഴിക്കോട് ഇടിയഞ്ചക്കര കടപ്പുറത്തും ചുഴലിക്കാറ്റ് ഉണ്ടായി. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ചുഴലി വീശിയത്. രണ്ട് വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.

Intro:ചാലക്കുടിയിലും കൊടുങ്ങല്ലൂരില്ലും ചുഴലികാറ്റ് വ്യാപക നാശനഷ്ടം
Body:
കഴിഞ്ഞ ആഗസ്റ്റില്‍ പ്രളയം കവര്‍ന്ന ചാലക്കുടി ഇത്തവണ ആഗസ്റ്റ് തുടക്കത്തില്‍ തന്നെ എത്തിയത് ചുഴലികാറ്റാണ്. ഞായറാഴ്ച്ച രാവിലെ 8.45 ഓടെ ചാലക്കുടി വെട്ടുകടവ് ഭാഗത്താണ് ചുഴലികാറ്റ് വ്യാപക നാശനഷ്ടം വരുത്തിയത്. ചാലക്കുടി പുഴയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയ ചുഴലി സമീപത്തെ വീടുകളുടെ ട്രസ്സുകള്‍ അടക്കം തകര്‍ത്താണ് പറന്ന് പോയത്. ഇരുപത് മിനിറ്റ് മാത്രം ഉണ്ടായിരുന്ന ചുഴലികാറ്റ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചാലക്കുടിയില്‍ ചുഴലി വീശിയ പ്രദേശങ്ങളില്‍ എം എല്‍ എ ബി ഡി ദേവസ്യ, ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കൊടുങ്ങല്ലൂര്‍ അഴിക്കോടും പുലര്‍ച്ചേ ചുഴലി വീശിയടിച്ചു. ഇടിയഞ്ചക്കര കടപ്പുറത്താണ് പുലര്‍ച്ചേ രണ്ടരയോടെ ചുഴലി വീശിയത്. രണ്ട് വീടുകളുടെ മേല്‍ക്കുര കാറ്റില്‍ പറന്ന് പോയി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.