ETV Bharat / state

വിനായകനെ പൊലീസ് ക്രൂരമായി മർദിച്ചു; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

2017 ജൂലയ് പതിനെട്ടിനാണ് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ തൃശൂര്‍ പാവറട്ടി പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്‍റെ പീഡനത്തെ തുടര്‍ന്ന് വിനായകന്‍ തൂങ്ങിമരിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

വിനായകനെ പൊലീസ് ക്രൂരമായി മർദ്ധിച്ചിരുന്നുവെന്ന് കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
author img

By

Published : Nov 13, 2019, 11:45 AM IST

തൃശൂർ: പാവറട്ടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകനെ പൊലീസ് ക്രൂരമായി മർദിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. പൊലീസുകാരായ കെ. സാജൻ, ടി.പി. ശ്രീജിത്ത് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് ആദ്യകുറ്റപത്രം സമർപ്പിച്ചു. വിനായകന് പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിനായകന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ സംഭവവും ആത്മഹത്യ ചെയ്ത സംഭവവും രണ്ടു കേസുകളായാണ് നിലവിലുള്ളത്. മർദനമേറ്റ കേസിലെ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. കേസന്വേഷണത്തിൽ എസ്.സി/എസ്.ടി ആക്ട് അനുസരിച്ച് കേസ് എടുക്കാത്ത പോലീസ് നടപടിയെ ലോകായുക്ത വിമർശിച്ചതിനെ തുടർന്ന് ഈ വകുപ്പും ദേഹോപദ്രവം ഏൽപ്പിച്ചു എന്ന വകുപ്പും ചേർത്ത് കേസെടുക്കുകയായിരുന്നു. 2017 ജൂലയ് പതിനെട്ടിനാണ് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ തൃശൂര്‍ പാവറട്ടി പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊലീസിൻ്റെ പീഡനത്തെ തുടർന്നാണ് വിനായകൻ തൂങ്ങിമരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാൽ വിനായകനെ മർദിച്ചിട്ടില്ലെന്ന പാവറട്ടി പൊലീസിൻ്റെ വാദത്തെ തള്ളിയാണ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് കസ്റ്റഡിയിൽ വിനായകൻ ക്രൂരമായ മർദനത്തിനിരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാവറട്ടി സ്റ്റേഷനിലെ പോലീസുകാരായ കെ. സാജൻ, ടി.പി. ശ്രീജിത്ത് എന്നിവരാണ് വിനായകനെ മർദിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നാണ് വിവരം. അന്യായമായി തടങ്കലിൽ വയ്ക്കൽ, ക്രൂരമായി മർദിക്കൽ, ഒരേ ലക്ഷ്യത്തോടെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട് . പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ സെക്ഷൻ 3, 2, 5 (എ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മുമ്പ് പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത സുഹൃത്ത് ശരത് പൊലീസ് മർദിച്ചതായി മൊഴി നൽകിയിരുന്നു.

Intro:തൃശ്ശൂർ പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകനെ പോലീസ് ക്രൂരമായി മർദ്ധിച്ചിരുന്നുവെന്ന് കുറ്റപത്രം.പോലീസുകാരായ കെ സാജൻ ടിപി ശ്രീജിത്ത് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് ആദ്യകുറ്റപത്രം സമർപ്പിച്ചു.വിനായകന് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.Body:2017 ജൂലായ് 18 നായിരുന്നു സുഹൃത്ത്മായി സംസാരിച്ചു നിൽക്കുന്നതിനിടെ തൃശ്ശൂർ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.പിന്നീട് വിട്ടയച്ചങ്കിലും വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു.പൊലീസിന്റെ പീഡനത്തിൽ മനം നൊന്ത്, വിനായകൻ തൂങ്ങിമരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ പരാതി.എന്നാൽ വിനായകനെ മർദ്ധിച്ചിട്ടില്ലെന്ന പാവറട്ടി പോലീസിന്റെ അവകാശവാദത്തെയും മൊഴികളെയും തള്ളിയാണ് കേസിൽ ക്രൈംബ്രാഞ്ച കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.പോലീസ് കസ്റ്റഡിയിൽ വിനായകൻ ക്രൂരമായ മർദ്ദനത്തിനിരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു . പാവറട്ടി സ്റ്റേഷനിലെ പോലീസുകാരായ കെ സാജൻ, ടിപി ശ്രീജിത്ത് എന്നിവരാണ് വിനായകനെ മർദ്ധിച്ചത് . ഇരുവരും കുറ്റം ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി . അന്യായമായി തടങ്കലിൽ വയ്ക്കൽ ,ക്രൂരമായി മര്ദിക്കൽ , ഒരേ ലക്ഷ്യത്തോടെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട് . പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ സെക്ഷൻ 3 ,2 ,5 (എ) തുടങ്ങിയ വകുപ്പുകളും ചുമത്തി . നേരത്തെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല . വിനായകന്റെ അച്ഛനും മര്ധിച്ചതായുള്ള ക്രൈംബ്രാഞ്ചിന്റെ വിശദീകരണം ബന്ധുക്കൾ തള്ളുകയും വ്യാപകമായ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വിനായകനൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്ത സുഹൃത്ത് ശരത്ത് പോലീസ് മർദിച്ചതായി മൊഴി നൽകിയിരുന്നു . വിനായകന്റെ മരണം സംബന്ധിച്ച് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ സംഭവും ആത്മഹത്യ ചെയ്ത സംഭവവും രണ്ടു കേസുകളായാണ് നിലവിലുള്ളത്.ഇതിൽ മർദ്ദനമേറ്റകേസിലെ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.കേസന്വേഷണത്തിൽ എസ്.സി എസ് ടി ആക്ട് അനുസരിച്ച് കേസ് എടുക്കാത്ത പോലീസ് നടപടിയെ ലോകായുക്ത വിമർശിച്ചതിനെ തുടർന്ന് ഈ വകുപ്പും ദേഹോപദ്രവം ഏൽപ്പിച്ചു എന്ന വകുപ്പും ചേർത്ത് കേസെടുക്കുകയായിരുന്നു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.