ETV Bharat / state

രമേശ് ചെന്നിത്തലയുടെ വീട്ടിൽ നുണ നിർമിക്കുന്ന യന്ത്രമുണ്ടെന്ന് ബൃന്ദ കാരാട്ട് - ബൃന്ദ കാരാട്ട് തൃശൂരിൽ

മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് ശബരിമല തെരഞ്ഞെടുപ്പ് ചർച്ചയാക്കുന്നതെന്നും അതുകൊണ്ട് തന്നെ എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും ബൃന്ദ കാരാട്ട്

brinda karat news  brinda karat in trissur  brinda karat against chennithala  ബൃന്ദ കാരാട്ട് വാർത്ത  ബൃന്ദ കാരാട്ട് തൃശൂരിൽ  ചെന്നിത്തലക്കെതിരെ ബൃന്ദ കാരാട്ട്
രമേശ് ചെന്നിത്തലയുടെ വീട്ടിൽ നുണ നിർമിക്കുന്ന യന്ത്രമുണ്ടെന്ന് ബൃന്ദ കാരാട്ട്
author img

By

Published : Mar 31, 2021, 7:23 PM IST

Updated : Mar 31, 2021, 7:54 PM IST

തൃശൂർ: രമേശ് ചെന്നിത്തലയുടെ വീട്ടിൽ നുണ നിർമിക്കുന്ന യന്ത്രമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അതിൽ നിന്നും ഓരോ ദിവസവും പുതിയ പുതിയ നുണകൾ ചെന്നിത്തല നിർമിച്ചുക്കൊണ്ടിരിക്കുകയാണന്നും അവർ തൃശൂരിൽ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലയിലും ഇടതുപക്ഷo മികച്ച പ്രവർത്തനമാണ് കാഴ്ച്ച വച്ചത്. പക്ഷേ യുഡിഎഫും-ബിജെപിയും എൽഡിഎഫിനെ തകർക്കണമെന്ന അജണ്ടയാണ് സ്വീകരിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വീട്ടിൽ നുണ നിർമിക്കുന്ന യന്ത്രമുണ്ടെന്ന് ബൃന്ദ കാരാട്ട്

യുഡിഎഫ് നേതാക്കൾ ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഗുരൂവായൂരിലെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെയും മറ്റും പ്രസ്‌താവനകൾ മനസിലാക്കിയാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് ശബരിമല തെരഞ്ഞെടുപ്പ് ചർച്ചയാക്കുന്നതെന്നും അതുകൊണ്ട് തന്നെ എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും അവർ കൂട്ടിചേർത്തു.

രാഹുലിനെക്കുറിച്ചുള്ള ജോയ്‌സ് ജോർജിന്‍റെ പരാമർശം പിൻവലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തു. അത്തരത്തിൽ ഒരു നേതാവിനെപ്പറ്റിയും വ്യക്തിപരമായ ആക്ഷേപങ്ങൾ പാടില്ല. എന്നാൽ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ അധിക്ഷേപിച്ച കോൺഗ്രസ് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആ വാക്കുകൾ പിൻവലിക്കാൻ തയാറായിട്ടില്ലെന്നും ബൃന്ദ കാരാട്ട് ഓർമിപ്പിച്ചു.

എ.കെ. ആന്‍റണി കുറേക്കാലം കേരളത്തിൽ നിന്നും വിട്ടു നിന്നതിനാൽ ഇവിടത്തെ കാര്യങ്ങൾ അറിയില്ല. അതറിയണമെങ്കിൽ സാധാരണക്കാരോട് അന്വേഷിക്കണമെന്നും റേഷൻക്കടകളിൽ നിന്നും 80 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ലഭിച്ച ഭക്ഷ്യക്കിറ്റിനെപ്പറ്റിയും പെൻഷനെപ്പറ്റിയും കേരളത്തിലെ അടിസ്ഥാന വികസനത്തെപ്പറ്റിയുമെല്ലാം അറിയണമെന്നും അവർ പറഞ്ഞു.

Last Updated : Mar 31, 2021, 7:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.